
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ദുബൈ: വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്ന ഹത്തയില്‍ മറൈന്‍ ടൂറിസം പ്രദേശം ദുബൈ മാരിടൈം അതോറിറ്റി(ഡിഎംഎ) സിഇഒ ശൈഖ് ഡോ.സഈദ് ബിന്‍ അഹമ്മദ് ബിന്‍ ഖലീഫ അല്‍ മക്തൂമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വിലയിരുത്തി. വളര്‍ന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഹത്തയുടെ വര്‍ധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്താണ് വികസന പ്രവൃത്തികള്‍ നടക്കുന്നത്. ദുബൈയിലെയും യുഎഇയിലെയും സവിശേഷമായ സമുദ്ര വിനോദസഞ്ചാര കേന്ദ്രങ്ങളായ ഹത്ത ഡാമിലെ ‘വാദി ലിം തടാകം’, ‘ഹത്ത കയാക്ക്’ എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.
ദുബൈ മുനിസിപ്പാലിറ്റി ആക്ടിങ് ഡയരക്ടര്‍ ജനറല്‍ മര്വാന് ബിന്‍ ഗലിതയുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. സമുദ്ര,ജലപാത മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. സന്ദര്‍ശകര്‍ക്കുള്ള സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ പ്രാധാന്യം കൂടിക്കാഴ്ചയില്‍ പ്രത്യേകം ചര്‍ച്ച ചെയ്തു.
ദുബൈയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഹത്ത വികസിപ്പിക്കുന്നതിനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണം സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങളെ ശൈഖ് സഈദ് അഭിനന്ദിച്ചു. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രദേശത്ത് മറൈന്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നത് തുടരാനും ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനും അദ്ദേഹം നിര്‍ദേശം നല്കി. ഹത്ത അണക്കെട്ടിന് ചുറ്റുമുള്ള ജലപാതകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ സന്ദര്‍ശനം. ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഹത്ത. ഇതുമായി ബന്ധപ്പെട്ട എല്ലാ സമുദ്ര പ്രവര്‍ത്തനങ്ങളിലും ഉയര്‍ന്ന സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കും.
ഹത്തയിലെ സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് അതോറിറ്റി മുന്‍ഗണന നല്‍കുന്നത്. ഇതിന് എല്ലാ വകുപ്പുകള്‍ക്കിടയിലും ഏകോപനം ആവശ്യമാണ്. മാത്രമല്ല, പ്രദേശത്ത് ഉപയോഗിക്കുന്ന സമുദ്ര ഉപകരണങ്ങള്‍ സുരക്ഷിതമാക്കുകയും നവീകരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.