
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
ക്വെയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന അറബ് ചാര്‍ട്ടര്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിറ്റിയില്‍ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള വിശദമായ റിപ്പോര്‍ട്ട് അവതരിപ്പിച്ച് യുഎഇ. കമ്മിറ്റിയുടെ 27മത് സെഷനില്‍ ഇമാറാത്ത് അതിന്റെ രണ്ടാമത്തെ ദേശീയ റിപ്പോര്‍ട്ടാണ് ചര്‍ച്ച ചെയ്തത്. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട ഫെഡറല്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും സിവില്‍ സൊസൈറ്റി സംഘടനകളില്‍ നിന്നുമുള്ള ഉന്നതതല പ്രതിനിധികള്‍ ഉള്‍പ്പെടുന്ന യുഎഇ പ്രതിനിധി സംഘമാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. നീതിന്യായ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സക്രട്ടറി അബ്ദുറഹ്മാന് മുറാദ് അല്‍ ബലൂഷി യുഎഇയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
2019 ഒക്ടോബറില്‍ അതിന്റെ ആദ്യ ആനുകാലിക റിപ്പോര്‍ട്ട് അവതരിപ്പിച്ചതിനു ശേഷം രാജ്യം നിരവധി ദേശീയ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പരിശ്രമങ്ങള്‍ തുടരുകയാണെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലു വര്‍ഷമായി മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യങ്ങളും ശക്തിപ്പെടുത്തുന്നതിന് യുഎഇ സംയോജിത സംവിധാനം സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍,സമാധാനം,സുരക്ഷ എന്നിവയെക്കുറിച്ചുള്ള ദേശീയ ആക്ഷന്‍ പ്ലാന്‍, മുതിര്‍ന്ന പൗരന്മാര്ക്കുള്ള ദേശീയ നയം,യുഎഇ ജെന്‍ഡര്‍ ബാലന്‍സ് കൗണ്‍സില്‍ സ്ട്രാറ്റജി 2026 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ ഇമാറാത്തി സ്ത്രീ ശാക്തീകരണത്തിനായുള്ള ദേശീയ നയം,വാക്സിനേഷനുകളെ കുറിച്ചുള്ള ദേശീയ നയം,ദേശീയ കുടുംബ നയം,കുടുംബ സംരക്ഷണ നയം,ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രം 2051,യുഎഇ ശതാബ്ദി 2071 എന്നിവയാണ് മറ്റു പദ്ധതികള്‍.
രാജ്യത്തിന് ഒരു സമഗ്ര ആരോഗ്യ സംരക്ഷണ സംവിധാനം യുഎഇ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അല്‍ ബലൂഷി പറഞ്ഞു. മത്സരാധിഷ്ഠിത റിപ്പോര്‍ട്ടുകളില്‍ ആഗോളതലത്തില്‍ മികച്ച 10 രാജ്യങ്ങളുടെ പട്ടികയില്‍ രാജ്യം ഇടം നേടിയിട്ടുണ്ട്. കൂടാതെ 11 ആരോഗ്യ സൂചകങ്ങളില്‍ ലോകത്ത് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഫെഡറല്‍ കോംപറ്റിറ്റീവ്നെസ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ കണക്കനുസരിച്ച്, 2023ലും 2024ലും ആരോഗ്യ സംരക്ഷണത്തില്‍ യുഎഇ ആഗോളതലത്തില്‍ രണ്ടാം സ്ഥാനത്താണ്. നാഷണല്‍ സ്ട്രാറ്റജി ഫോര്‍ ഹയര്‍ എജ്യൂക്കേഷന്‍ 2030 തുടങ്ങിയ സംരംഭങ്ങളിലൂടെ യുഎഇ സര്‍ക്കാരിന്റെ മുന്‍ഗണനയായി വിദ്യാഭ്യാസവും വരുന്നു. യുഎഇ നയങ്ങളുടെ പ്രധാന ഘടകമായി കുടുംബ സംരക്ഷണത്തിന്റെ പ്രാധാന്യം അല്‍ ബലൂഷി ഊന്നിപ്പറഞ്ഞു. ഇത് ശക്തിപ്പെടുത്തുന്നതിനായി, സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനായി 2025 ‘സാമൂഹിക വര്‍ഷം’ പ്രഖ്യാപിച്ചിരിക്കുന്നു. കൂടാതെ, കുടുംബ അതിക്രമ സംരക്ഷണം സംബന്ധിച്ച 2024 ലെ ഫെഡറല്‍ ഡിക്രിനിയമം നമ്പര്‍ 13 യുഎഇ പുറപ്പെടുവിക്കുകയും കുടുംബ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബ തകര്‍ച്ചയുടെ അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമായി 2024 ഡിസംബറില്‍ കുടുംബ മന്ത്രാലയം സ്ഥാപിക്കുകയും ചെയ്തു.
സ്ത്രീ ശാക്തീകരണത്തിലും ലിംഗസമത്വത്തിലും, രാഷ്ട്രീയം,ഭരണം,എക്സിക്യൂട്ടീവ് നേതൃത്വം എന്നിവയില്‍ ഇമാറാത്തി സ്ത്രീകള്‍ പ്രമുഖ സ്ഥാനങ്ങള്‍ വഹിക്കുന്നതിനാല്‍ യുഎഇ ഗണ്യമായ മുന്നേറ്റം തുടരുന്നുവെന്ന് അല്‍ ബലൂഷി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി പുറപ്പെടുവിച്ച 2024 ലെ ലിംഗസമത്വ സൂചികയില്‍ രാജ്യം ആഗോളതലത്തില്‍ ഏഴാം സ്ഥാനത്തും പ്രാദേശികമായി ഒന്നാം സ്ഥാനത്തുമാണ്.