
ഗസ്സക്ക് കൈതാങ്ങായി യുഎഇ; 1.5 ബില്യന്‍ ഡോളര്‍ സഹായം
ദുബൈ: നഗരത്തിരക്കില്‍ കൗതുകം പടര്‍ത്തി ദുബൈയില്‍ റോബോട്ടിന്റെ ‘പരക്കം പാച്ചില്‍’. ഇന്നലെ വൈകുന്നേരമാണ് ആളുകളില്‍ അസാധാരണ കാഴ്ചയൊരുക്കി റോബോട്ട് തെരുവില്‍ ഓടിയത്. വളരെ വേഗത്തില്‍ ഒരു മനുഷ്യ രൂപത്തിലുള്ള റോബോട്ട് നഗരത്തിലെ തെരുവുകളിലൂടെ ഓടുന്നത് കണ്ടെന്ന് വ്യക്തമാക്കി ദുബൈ പോസ്റ്റാണ് റോബോട്ടിന്റെ ഓട്ടം സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമില്‍ പങ്കുവച്ചത്. കണ്ടുനിന്നവരില്‍ ഏറെ കൗതുകവും ചിരിയും പടര്‍ത്തുന്നതാണ് ‘യന്തിരന്റെ’ പരക്കംപാച്ചില്‍. ദുബൈയിലെ ഒരു സ്ട്രീറ്റില്‍ അതിവേഗം നടന്നു നീങ്ങുന്ന റോബോട്ട് പിന്നീട് ഇടത്തുനിന്ന് വലത്തോട്ട് തെരുവ് മുറിച്ചുകടക്കുന്നതും വീഡിയോയില്‍ കാണാം. റോബോട്ടിനെ നിയന്ത്രിക്കുന്ന റിമോര്‍ട്ട് കണ്‍ട്രോളുമായി തൊട്ടുപിന്നാലെ ഒരാള്‍ നടന്നുവരുന്നതും ഇയാളുടെ പ്രവര്‍ത്തനത്തിന് അനുസൃതമായി ഇടയ്ക്ക് റോബോട്ട് നില്ക്കുന്നതും ഗതിമാറി സഞ്ചരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ദുബൈയുടെ ദൈനംദിന ജീവിതത്തില്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച എത്രമാത്രം വികാസം പ്രാപിച്ചുവെന്ന് വിഡിയോയിലൂടെ മനസിലാക്കാം.