
മൃതദേഹം നാട്ടിലെത്തിക്കാന്‍ ബന്ധപ്പെടേണ്ടത് ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗീകൃത സംഘടനകളെ മാത്രം
സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ചാരിറ്റബിള്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്മാന് ശൈഖ് നഹ്യാന് ബിന്‍ സായിദ് അല്‍ നഹ്യാന് ഐഡെക്സ് 2025ലെ നാഷണല്‍ ഗാര്‍ഡ് കമാന്‍ഡിന്റെ സ്റ്റാള്‍ സന്ദര്‍ശിച്ചു. സ്റ്റാളില്‍ പ്രദര്‍ശനത്തിനുവെച്ച ഏറ്റവും പുതിയ സുരക്ഷാ സാങ്കേതിക വിദ്യകളെയും ഉപകരണങ്ങളെയും കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ സാലിഹ് മുഹമ്മദ് ബിന്‍ മുഖ്രിന് അല്‍ അമേരി ശൈഖ് നഹ്യാനെ സ്വീകരിച്ചു. ദേശീയ സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ നാഷണല്‍ ഗാര്‍ഡിന്റെ പങ്കിനെ കുറിച്ചും പ്രതിരോധ,സുരക്ഷാ കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന പ്രധാന പദ്ധതികളെയും നൂതന സാങ്കേതിക വിദ്യകളെയും കുറിച്ച് കമാന്‍ഡര്‍ വിശദീകരിച്ചു.