
മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ നിരോധിച്ച് അബുദാബിയിലെ സ്കൂളുകള്‍
റാസല്‍ഖൈമ: പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമസാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിന്റെ ആത്മീയ ഉണര്‍വിനൊപ്പം പാരസ്പര്യത്തിന്റെ മാധുര്യം പങ്കുവെച്ച് റാസല്‍ ഖൈമ കെഎംസിസി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ നടന്ന സമൂഹ നോമ്പുതുറയില്‍ റാസല്‍ഖൈമയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര് പങ്കാളികളായി. നിരവധി പ്രവാസി സംഘടനാ പ്രതിനിധികളും വ്യാപര പ്രമുഖരും പ്രസ്ഥാന ബന്ധുക്കളും പങ്കെടുത്തു. റാക് കെഎംസിസി സംസ്ഥാന,ജില്ലാ,ഏരിയാ,മണ്ഡലം,വനിതാ കമ്മിറ്റി ഭാരവാഹികള്‍ ഇഫ്താറിന് നേതൃത്വം നല്കി.
സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് സ്നേഹ വിഭവങ്ങള്‍ പങ്കുവെച്ച സംഗമത്തില്‍ ഖാദര്‍കുട്ടി നടുവണ്ണൂര്‍ റമസാന്‍ സന്ദേശം നല്കി. അബ്ദുല്ലക്കുട്ടി മൗലവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്എ സലീം, ഉപദേശക സമിതി അംഗങ്ങളായ പികെ കരീം,സിവി അബ്ദുറഹ്മാന്,ബസ്മ നാസര്‍ ഹാജി,സംസ്ഥാന പ്രസിഡന്റ് റസാഖ് ചെനക്കല്‍,ജനറല്‍ സെക്രട്ടറി സയ്യിദ് റാഷിദ് തങ്ങള്‍,ട്രഷറര്‍ താജുദ്ദീന് മര്‍ഹബ,ഭാരവാഹികളായ അക്ബര്‍ രാമപുരം,അയ്യൂബ് കോയക്കാന്‍,റഹീം ജുല്‍ഫാര്‍,അസീസ് കൂടല്ലൂര്‍,മൂസ കുനിയില്‍,സിദ്ദീഖ് തലക്കടത്തൂര്‍,നിയാസ് വടകര പങ്കെടുത്തു.