
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റ് ജനുവരി 18,19 തിയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ ഭാഗമായി നല്‍കിവരുന്ന സാഹിത്യ അവാര്‍ഡിന് ഇത്തവണ കഥാകൃത്ത് ശിഹാബുദ്ദീന് പൊയ്ത്തുംകടവ് അര്‍ഹനായതായും ഭാരവാഹികള്‍ അറിയിച്ചു. നാടിന്റെയും മറുനാടിന്റെയും എഴുത്തുകാരനായ ശിഹാബുദ്ദീന് ഏറെക്കാലം പ്രവാസിയായിരുന്നു. എഴുത്തിന്റെ വിവിധ മേഖലകളിലൂടെ മലയാളികളുമായി സംവദിക്കുന്ന അദ്ദേഹം കഥകളിലൂടെയും ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ഗള്‍ഫിലെ കഫ്തീരിയകളുടെ ചരിത്രമെഴുത്ത് ഉള്‍പ്പടെയുള്ള പഠനങ്ങളിലൂടെയും പ്രവാസ ജീവിതത്തെയും അതിജീവനത്തെയും സൂക്ഷ്മമായി അവലോകനം ചെയ്ത എഴുത്തുകാരനാണ്. ശിഹാബുദ്ദീന് പൊയ്ത്തുംകടവിന്റെ കഴിഞ്ഞ മുപ്പതുവര്‍ഷങ്ങളിലെ സാഹിത്യ ജീവിതത്തെ ആദരിക്കുകയാണ് അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല പറപ്പൂര്,വൈസ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി, ട്രഷറര്‍ ബിസി അബൂബക്കര്‍,ലിറ്ററേച്ചര്‍ സെക്രട്ടറി ജാഫര്‍ കുറ്റിക്കോട്,പബ്ലിക് റിലേഷന്‍ സെക്രട്ടറി അഡ്വ. ഷറഫുദ്ദീന്,അബുദാബി കെഎംസിസി സെക്രട്ടറി ഷാനവാസ് പുളിക്കല്‍, ജുബൈര്‍ വെള്ളാടത്ത്,അലി ചിറ്റയില്‍ പങ്കെടുത്തു.