
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
അബുദാബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്ററര്‍ സ്പോര്‍ട്സ് വിഭാഗം സംഘടിപ്പിക്കുന്ന എംഎം നാസര്‍ മെമ്മോറിയല്‍ ഇലവന്‍സ് എ സൈഡ് ഫുട്ബോള്‍ ടൂര്‍ണമെന്റ് രണ്ടാം പതിപ്പ് ഇന്ന് അബുദാബി സായിദ് സ്പോര്‍ട്സ് സിറ്റി ഗ്രൗണ്ടില്‍ നടക്കും. വൈകുന്നേരം 4 മണി മുതല്‍ ആരംഭിക്കുന്ന മത്സരത്തില്‍ ഫ്രണ്ട്സ് എഡിഎംസ് അബുദാബി,മിന്റ് ജ്വല്‍സ്,ടീം ഫേമസ്,ടീം ഫയര്‍സ്റ്റോണ്‍,ടൗണ്‍ ടീം പയങ്ങാടി(അബുദാബി കെഎംസിസി,കണ്ണൂര്‍),ടിപില്‍ തൃശൂര്‍(അബുദാബി കെഎംസിസി,തൃശൂര്‍),അബുദാബി കാസര്‍കോട് കെഎംസിസി,മലബാര്‍ ഫ്സി(അബുദാബി മലപ്പുറം കെഎംസിസി) തുടങ്ങിയ യുഎഇയിലെ എട്ട് പ്രമുഖ ടീമുകള്‍ മാറ്റുരക്കും. ഒന്നും രണ്ടും മൂന്നും വിജയികള്‍ക്ക് യഥാക്രമം 5,000,3,000,1,000 ദിര്‍ഹം ക്യാഷ് പ്രൈസും ഐഐസി ട്രോഫിയും മെഡലും സമ്മാനമായി നല്‍കും. മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍അറിയിച്ചു.