
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
അബുദാബി : ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ സ്പോര്‍ട്സ് വിങ്ങും അബുദാബി ചെസ് ക്ലബ്ബ് ആന്റ് മൈന്റ് ഗെയിമും സംയുക്തമായി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റിന് പ്രൗഢ പരിസമാപ്തി. രണ്ടു ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ ചെസ് താരങ്ങള്‍ പങ്കെടത്തു. ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി കരുക്കള്‍ നീക്കിയാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്. ഓപ്പണ്‍,അണ്ടര്‍ സിസ്റ്റം എന്നീ രണ്ടു കാറ്റഗറികളിലാണ് മത്സരങ്ങള്‍ നടന്നത്.
ഓപ്പണ്‍ വിഭാഗത്തില്‍ ഫിലിപ്പിയന്‍ താരം ഡിമാക്ലിങ് ഒലിവര്‍ കിരീടം ചൂടി. അണ്ടര്‍ 16 വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സഫിന് ശറഫു ല്ലാഖാനാണ് ചോമ്പ്യന്. ഇസ്്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവഹാജി അധ്യക്ഷനായി. അബുദാബി ചെസ് ക്ലബ് മാനേജര്‍ മന്‍സൂര്‍ അല്‍ തമീമി,ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റുമാരായ വിപികെ അബ്ദുല്ല,സി.സമീര്‍,അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്,സെക്രട്ടറി ടി.കെ അബ്ദുസ്സലാം,ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ റഫീഖ് പി.ടി, സമീര്‍ പുറത്തൂര്‍,മുഹമ്മദ് ഞെക്ലി,ഫൈസല്‍ പെരിന്തല്‍മണ്ണ പങ്കെടുത്തു. ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് ഹിദായത്തുല്ല സ്വാഗതവും സ്പോര്‍ട്സ് സെക്രട്ടറി സികെ ഹുസൈന് നന്ദിയും പറഞ്ഞു.
അബൂബക്കര്‍ ബിസി,ഷമീര്‍ സി,അബ്ദുല്ല ഫാറൂഖി,വിപികെ,അഷ്റഫ് പൊന്നാനി,ബോഗത്താന് ഇബ്രാഹിം മുസ്്ലിയാര്‍,ഹാശിം ഹസന്,ജാഫര്‍ കുറ്റിക്കോട്,സമീര്‍ പുറത്തൂര്‍,റഫീക്ക് പൂവത്താണി,മുഹമ്മദ് നെക്ലി എന്നിവര്‍ വിജയി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററിന്റെയും കെഎംസിസിയുടെയും സുന്നി സെന്ററിന്റെയും നേതാക്കളും പ്രവര്‍ത്തകരും ചെസ് ആസ്വാദകരുമടക്കം തിങ്ങിനിറഞ്ഞ സദസ്സ് ടൂര്‍ണമെന്റിന് ആവേശം പകര്‍ന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 380ഓളം പ്രതിഭകള്‍ പങ്കെടുത്തു.
അബുദാബിയിലെ ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി