
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററും അബുദാബി ചെസ്സ് ക്ലബുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്റര്‍നാഷണല്‍ ചെസ്സ് ടൂര്‍ണമെന്റ് നവംബര്‍ 9,10 തിയ്യതികളില്‍ ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ആദ്യ ദിവസം രാവിലെ 10 മണി മുതല്‍ അണ്ടര്‍ 16 വിഭാഗത്തിലും, രണ്ടാം ദിവസം വൈകുന്നേരം 4മണി മുതല്‍ ഓപ്പണ്‍ കാറ്റഗറി വിഭാഗത്തിലുമാണ് മത്സരങ്ങള്‍. കഴിഞ്ഞ വര്‍ഷം നടന്ന ടൂര്‍ണമെന്റില്‍ 36 രാജ്യങ്ങളില്‍ നിന്നായി 300 പേര് പങ്കെടുത്തിരുന്നു. ഈ വര്‍ഷം 40 ഓളം രാജ്യങ്ങളില്‍ നിന്നായി നാന്നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് അബുദാബി ചെസ്സ് ക്ലബ് വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 16 വയസ്സിനു താഴെയുള്ള വിഭാഗത്തില്‍ അഞ്ചു ജേതാക്കള്‍ക്കും ഗേള്‍സ് ആന്റ് ബോയ്സ് അണ്ടര്‍ 14, 12, 10, 8 വിഭാഗങ്ങളിലായി എട്ടു പേര്‍ക്കും ക്യാഷ് പ്രൈസ് നല്‍കും. ഓപ്പണ്‍ കാറ്റഗറിയില്‍ അഞ്ചു ജേതാക്കള്‍ക്കും ഏറ്റവും മികച്ച വനിതക്കും പുരുഷനും ക്യാഷ് പ്രൈസ് സമ്മാനിക്കും.
അണ്ടര്‍ 16 വിഭാഗത്തില്‍ പതിമൂന്ന് പേര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുന്നതിലൂടെ ചെസ്സ് മത്സര രംഗത്തേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാന്‍
കഴിയുമെന്ന് ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ക്യാഷ് പ്രൈസിനു പുറമെ ജേതാക്കളില്‍ ഇരു കാറ്റഗറികളിലുമായി 3 പേര്‍ക്ക് വീതം ട്രോഫിയും മെഡലും നല്ക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചെസ്സ് ക്ലബ്-ഐഐസി സംയുക്ത സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കും.
ഓപ്പണ്‍ കാറ്റഗറി: ഒന്നാം സമ്മാനം 2000, രണ്ടാം സമ്മാനം 1100, മൂന്നാം സമ്മാനം 900, നാലാം സമ്മാനം 750, അഞ്ചാം സമ്മാനം 500. ബെസ്റ്റ് ഫീമെയില്‍ 500, ബെസ്റ്റ് മെയില്‍ 500. അണ്ടര്‍ 16 കാറ്റഗറി: ഒന്നാം സമ്മാനം 1250, രണ്ടാം സമ്മാനം 1100, മൂന്നാം സമ്മാനം 750, നാലാം സമ്മാനം 500, അഞ്ചാം സമ്മാനം 250, ബെസ്റ്റ് അണ്ടര്‍ 14 ഫോര്‍ ബോയ്സ് 250, ബെസ്റ്റ് അണ്ടര്‍ 14 ഫോര്‍ ഗേള്‍സ് 250, ബെസ്റ്റ് അണ്ടര്‍ 12 ഫോര്‍ ബോയ്സ് 250, ബെസ്റ്റ് അണ്ടര്‍ 12 ഫോര്‍ ഗേള്‍സ് 250, ബെസ്റ്റ് അണ്ടര്‍ 10 ഫോര്‍ ബോയ്സ് 250, ബെസ്റ്റ് അണ്ടര്‍ 10 ഫോര്‍ ഗേള്‍സ് 250, ബെസ്റ്റ് അണ്ടര്‍ 8 ഫോര്‍ ബോയസ് 250, ബെസ്റ്റ് അണ്ടര്‍ 8 ഫോര്‍ ഗേള്‍സ് 250 ദിര്‍ഹം വീതം ക്യാഷ് പ്രൈസുകള്‍ നല്‍കും. പത്രസമ്മേളനത്തില്‍ അബുദാബി ചെസ്സ് ക്ലബ്ബ് സിഇഒ; സയ്യിദ് അല്ക്കൂരി, ബോഗ്താന് ഗാര്‍ബിയ, സുഹൈര്‍, അബുദാബി ഇസ്്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, സെക്രട്ടറി മുഹമ്മദ് ഹിദായത്തുള്ള, വൈസ് പ്രസിഡന്റ് വി.പി.കെ.അബ്ദുള്ള, വര്‍ക്കിംഗ് പ്രസിഡന്റ് സി.സമീര്‍, സ്പോര്‍ട് സെക്രട്ടറി ഹുസൈന്, ഹാഷിം ഹസ്സന്‍കുട്ടി, കമാല്‍ മല്ലം, ജാഫര്‍ കുറ്റിക്കോട്, പ്രോഗ്രാം കണ്‍വീനര്‍ പി.ടി റഫീഖ്, സമീര്‍ പുറത്തൂര്‍, സി. ഷാഹിദ് എന്നിവര്‍ പങ്കെടുത്തു.