
മികച്ച കണ്ടന്റ് നിര്‍മിതികള്‍ക്ക് യുഎഇ യൂട്യൂബ് അക്കാദമി തുടങ്ങി
ആദ്യ പ്രോഗ്രാം ഒരു വര്‍ഷത്തെ എംബിഎ കോഴ്സ്
ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ് കാമ്പസ് ദുബൈയില്‍ ഉദ്ഘാടനം ചെയ്തു. ടീകോം ഗ്രൂപ്പ് പിജെഎസ്സിയുടെ ഭാഗമായ ദുബൈ ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയിലാണ് ആഗോളതലത്തില്‍ പ്രശസ്തമായ ബിസിനസ് സ്കൂളിന്റെ യുഎഇയിലെ ആദ്യത്തെ കാമ്പസ് തുറക്കുന്നത്. ഐഐഎംഎയുടെ എമിറേറ്റിലെ ആദ്യത്തെ അന്താരാഷ്ട്ര കാമ്പസ് തുറക്കുന്നത് യുഎഇയും ഇന്ത്യയും തമ്മിലുള്ള ആഴത്തിലുള്ള വേരൂന്നിയ ബന്ധങ്ങളെയും വളര്‍ന്നുവരുന്ന പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ശൈഖ് ഹംദാന്‍
ഈ അഭിമാനകരമായ സ്ഥാപനത്തെ ദുബൈയിലേക്ക് സ്വാഗതം ചെയ്തു. ‘ദുബൈ ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനത്താല്‍ നയിക്കപ്പെടുന്ന ദുബൈ, അസാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലമായും പ്രതിഭയ്ക്കും നവീകരണത്തിനും സംരംഭകത്വത്തിനുമുള്ള ഒരു ആഗോള കേന്ദ്രമായും അതിവേഗം വളരുകയാണ്. നമ്മുടെ യുവാക്കളുടെ ഊര്‍ജ്ജവും അഭിലാഷവുമാണ് ദുബൈയുടെ ഭാവിയുടെ പ്രേരകശക്തികള്‍, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര അന്തരീക്ഷത്തില്‍ വിജയിക്കുന്നതിന് അവരെ അറിവ്, കഴിവുകള്‍, മൂല്യങ്ങള്‍ എന്നിവയാല്‍ സജ്ജരാക്കുന്നതിലൂടെ, ആത്മവിശ്വാസത്തോടെ നയിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഐഐഎംഎയുടെ ദുബൈ കാമ്പസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവി; അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അല്‍ ഹാഷിമി; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ഇക്കണോമി, റിമോട്ട് വര്‍ക്ക് ആപ്ലിക്കേഷനുകള്‍ എന്നിവയുടെ സഹമന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമ; വിദ്യാഭ്യാസ മന്ത്രി സാറ ബിന്ത് യൂസഫ് അല്‍ അമീരി; മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രിയും യുഎഇയിലെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ ആക്ടിംഗ് മന്ത്രിയുമായ ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍ അവാര്; ദുബൈ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം (ഡിഇടി) ഡയറക്ടര്‍ ജനറല്‍ ഹെലാല്‍ അല്‍ മാരി; നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഡയറക്ടര്‍ ജനറല്‍ ഐഷ മിറാന്‍ എന്നിവര്‍ പങ്കെടുത്തു. ഇന്ത്യയുടെ ഭാഗത്ത് നിന്ന്, ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്; യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, ഐഐഎംഎയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍, ദുബൈ സര്‍ക്കാരുകളുടെ നേതൃത്വത്തിന്റെ സംയുക്ത കാഴ്ചപ്പാടോടെയാണ് ഐഐഎംഎ കാമ്പസ് സ്ഥാപിക്കാന്‍ സാധിച്ചത്. മിഡില്‍ ഈസ്റ്റിലെയും അയല്‍ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ലോകോത്തര പഠന അവസരങ്ങള്‍ നല്‍കുകയാണ് പുതിയ കാമ്പസിന്റെ ലക്ഷ്യം.
ഇന്ത്യയുടെ വിദ്യാഭ്യാസത്തിന്റെ ആഗോളവല്ക്കരണത്തിലേക്കുള്ള ഒരു ചുവടുവയ്പ്പ് കൂടിയാണിതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു. ആദ്യ പ്രോഗ്രാം ഒരു വര്‍ഷത്തെ മുഴുവന്‍ സമയ എംബിഎ പ്രോഗ്രാമാണ്, ഇത് മാനേജ്മെന്റ് വൈദഗ്ദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആഗോള പ്രൊഫഷണലുകളുടെയും സംരംഭകരുടെയും ആവശ്യകതക്കനുസരിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. അഞ്ച് ടേമുകളിലായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പ്രോഗ്രാം, ഐഐഎംഎയുടെ ഉയര്‍ന്ന റാങ്കുള്ള എംബിഎയുടെ ആഗോള നിലവാരത്തെ പ്രതിഫലിപ്പിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള പഠന അന്തരീക്ഷത്തില്‍ കര്‍ശനമായ അക്കാദമിക് അനുഭവവും അന്താരാഷ്ട്ര എക്സ്പോഷറും വാഗ്ദാനം ചെയ്യും. ഐഐഎംഎയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ചെയര്‍പേഴ്സണ്‍ പങ്കജ് പട്ടേല്‍, ടീകോം ഗ്രൂപ്പ് പിജെഎസ്സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുള്ള ബെല്‍ഹോള്‍ എന്നിവരും സംബന്ധിച്ചു.