
അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി
ദുബൈ: ലൈസന്‍സില്ലാതെയും നിയമവിരുദ്ധമായും സൗന്ദര്യ ചികിത്സ നടത്തിയ മൂന്ന് യൂറോപ്യന്‍ സ്ത്രീകളെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു.
ദുബൈ പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ ആന്റി ഇക്കണോമിക് ക്രൈം ഡിപ്പാര്‍ട്ട്മെന്റ്, ദുബൈ ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിലാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരം ചികിത്സകളും സെന്ററുകളും പൊതു സുരക്ഷയ്ക്ക് ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നതാണെന്നും നിയമലംഘനമാണെന്നും പൊലീസ് പറഞ്ഞു. ലൈസന്‍സില്ലാത്ത മെഡിക്കല്‍, സൗന്ദര്യവര്‍ദ്ധക സേവനങ്ങള്‍ നല്കുന്നവര് ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റില്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിരുന്നതായി ദുബൈ പോലീസ് വ്യക്തമാക്കി. പിന്നീട് സൂക്ഷ്മമായി ആസൂത്രണം ചെയ്ത ഒരു റെയ്ഡ് നടത്തുകയും മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മെഡിക്കല്‍ ഉപകരണങ്ങളും ലൈസന്‍സില്ലാത്ത മരുന്നുകളും പിടിച്ചെടുത്തു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പറഞ്ഞു. ലൈസന്‍സുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് മാത്രം സേവനങ്ങള്‍ തേടാനും, മെഡിക്കല്‍, കോസ്മെറ്റിക് സേവന കേന്ദ്രങ്ങളുടെ യോഗ്യതകള്‍ പരിശോധിക്കാനും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സമാനമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ‘പൊലീസ് ഐ’ സേവനത്തിലൂടെയോ 901 എന്ന നമ്പറില്‍ കോള്‍ സെന്ററില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യണമെന്നും ദുബൈ പൊലീസ് ആവശ്യപ്പെട്ടു.