
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദോഹ: ഐസിസി,ഐസിബിഎഫ്,ഐഎസ്സി അപെക്സ് ബോഡിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയികളായ കമ്മ്യൂണിറ്റി നേതാക്കള്‍ക്ക് ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷത്തില്‍ സ്വീകരണം നല്കി. വേള്‍ഡ് കെഎംസിസി വൈസ് പ്രസിഡന്റും ഖത്തര്‍ കെഎംസിസി ഉപദേശക സമിതി ആക്ടിങ് ചെയര്‍മാനുമായ എസ്എഎം ബശീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദസ്സമദ് അധ്യക്ഷനായി. ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്,ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ,ഐഎസ്സി പ്രസിഡന്റ് ഇപി അബ്ദറഹിമാന്‍,ഐബിസി പ്രസിഡന്റ് താഹ,ഐസിബിഎഫ് മാനേജിങ് കമ്മിറ്റി അംഗം ജാഫര്‍ തയ്യില്‍,ഐസിസി മാനേജിങ് കമ്മിറ്റി അംഗം അഫ്സല് വടകര, വേള്‍ഡ് കെഎംസിസി സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി,ഹൈദര്‍ ചുങ്കത്തറ,ചന്ദ്ര മോഹന്‍,ബോബന് പ്രസംഗിച്ചു.
അപെക്സ് ബോഡിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഫ്സല്,അബ്ദുല്‍ മജീദ്,അബ്രഹാം കണ്ടത്തില്‍, ജോസഫ്,നന്ദിനി അബ്ബാഗൗണി,ശാന്തനു ദേശ് പാണ്ഡെ,ജാഫര്‍ തയ്യില്‍,റഷീദ് അഹമ്മദ്,ദീപക് ഷെട്ടി,നിര്‍മല ഗുരു,ബഷീര്‍ തുവാരിക്കല്‍,ഹംസ യുസഫ്,കവിത മഹേന്ദ്രന്,ദീപക് ചുക്കാല,അഡ്വ.ജാഫര്‍ ഖാന്,നിഹാദ് മുഹമ്മദലി എന്നിവരെ കെഎംസിസി നേതാക്കള്‍ ഹാരമണിയിച്ച് സ്വീകരിച്ചു.
ഖത്തര്‍ നാഷണല്‍ സ്പോര്‍ട്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി കെഎംസിസി ഏഷ്യന്‍ ടൗണ്‍ ഐബിഎന്‍ അജയാന്‍ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പരിപാടികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. കെഎംസിസി സ്പോര്‍ട്സ് വിങ് സംഘടിപ്പിക്കുന്ന ജിസിസി ടഗ്ഗ് ഓഫ് വാര് ബ്രോഷര്‍ പ്രകാശനം ചെയ്തു. ‘നവോത്സവി’ന്റെ ഭാഗമായി നടന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാന്‍ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലാ ടീമിലെ മന്‍സൂര്‍ നാദാപുരത്തിന് ദുബൈ റിജിന്സി ഗ്രൂപ്പ് എംഡി ശംസുദ്ധീന്‍ ബിന്‍ മുഹ്യുദ്ദീന്‍ വാഗ്ദാനം ചെയ്ത സ്പെഷ്യല്‍ ക്യാഷ് അവാര്‍ഡ് ഖത്തര്‍ ഗ്രാന്റ് മാള്‍ റിജീനിയല് ഡയരക്ടര്‍ അഷ്റഫ് ചിറക്കല്‍ കൈമാറി.
പിവി മുഹമ്മദ് മൗലവി ഖിറാഅത്ത് തടത്തി. സലീം നാലകത്ത് സ്വാഗതവും അശ്റഫ് ആറളം നന്ദിയും പറഞ്ഞു. പികെ അബ്ദുറഹീം,ടി.ടി.കെ ബഷീര്‍,അബൂബക്കര്‍ പുതുക്കുടി,ആദം കുഞ്ഞി,സിദ്ദീക്ക് വാഴക്കാട്,അജ്മല്‍ നബീല്‍,അലി മുറയുര്‍,താഹിര്‍ താഹക്കുട്ടി,സമീര്‍ മുഹമ്മദ്,ഫൈസല്‍ കേളോത്ത് ശംസുദ്ദീന്‍ വാണിമേല്‍ നേതൃത്വം നല്കി.