
ദുബൈയില്‍ വന്‍ വിസ തട്ടിപ്പ്: 161 പേര്‍ക്ക് പിഴയും നാടുകടത്തലും
ദുബൈ: മഴവെള്ളം ഒഴുക്കാന്‍ ദുബൈ നഗരത്തില്‍ ബൃഹത് പദ്ധതി നടപ്പാക്കുന്നു. നിലവിലുള്ള സംവിധാനത്തില്‍ നിന്നും 700 ശതമാനം ശേഷി വര്‍ധിപ്പിക്കുന്ന തരത്തിലാണ് തസ്രീഫ് എന്ന പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിനായി 30 ബില്യന്‍ ദിര്‍ഹം ചെലവഴിക്കും. ഈ സംരംഭം എമിറേറ്റിലെ ഏറ്റവും വലിയ സ്ട്രാറ്റജിക് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളില്‍ ഒന്നാണ്. ഈ പദ്ധതി ദുബൈയിലെ മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനത്തിന്റെ ശേഷി 700% വര്‍ദ്ധിപ്പിക്കും. അതായത് എമിറേറ്റിലെ എല്ലാ പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണിത്. ദുബൈ ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സാന്നിധ്യത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ദുബൈയുടെ സുസ്ഥിര അടിസ്ഥാന സൗകര്യങ്ങളുടെ തുടര്‍ച്ചയായ വര്‍ദ്ധന അതിന്റെ വളര്‍ച്ചയ്ക്കും സമൃദ്ധിക്കും അവിഭാജ്യമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഊന്നിപ്പറഞ്ഞു. വികസിതവും സുരക്ഷിതവും വഴക്കമുള്ളതും ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ തയ്യാറുള്ളതുമായ ഒരു ഡ്രെയിനേജ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. മേഖലയിലെ ഏറ്റവും വലിയ മഴവെള്ള ശേഖരണ പദ്ധതിയാണിത്. ഭാവിയിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാന്‍ എമിറേറ്റിന്റെ സന്നദ്ധത ഉറപ്പാക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈയിലെ എല്ലാ പ്രദേശങ്ങളും ഉള്‍ക്കൊള്ളുന്ന പദ്ധതിയിലൂടെ ഡ്രെയിനേജ് ശൃംഖലയുടെ ശേഷി പ്രതിദിനം 20 ദശലക്ഷം ക്യുബിക് മീറ്ററില്‍ കൂടുതലായി ഉയര്‍ത്തും. അടുത്ത നൂറു വര്‍ഷത്തേക്കുള്ള നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റും. പദ്ധതി ഉടന്‍ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2033-ഓടെ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കും. എമിറേറ്റില്‍ താമസിക്കുന്ന എല്ലാവരുടെയും സുരക്ഷ വര്‍ധിപ്പിക്കുകയും അടിസ്ഥാന സൗകര്യ വികസനവും നഗര പുരോഗതിയും എന്ന ലക്ഷ്യത്തിലേക്ക് പ്രയാണം ദുബൈ തുടരുകയാണ്-അദ്ദേഹം പറഞ്ഞു.
എക്സ്പോ ദുബൈ ഏരിയ, അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് സിറ്റി, ജബല്‍ അലി എന്നിവിടങ്ങളില്‍ 2019-ല്‍ ദുബൈ ആരംഭിച്ച ഡ്രെയിനേജ് പദ്ധതികളുടെ തുടര്‍ച്ചയാണിത്. രാജ്യത്ത് മഴ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ഭാവിയിലെ കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങളെ ചെറുക്കാനുള്ള പദ്ധതിയാണിത്. ഏറ്റവും മികച്ച ആഗോള സാങ്കേതിക, എഞ്ചിനീയറിംഗ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ദുബൈ മുനിസിപ്പാലിറ്റി പദ്ധതി നടപ്പിലാക്കും. ഈ സംരംഭം മഴവെള്ള ഡ്രെയിനേജിന്റെയും മലിനജല സംവിധാനത്തിന്റെയും സംയോജിത മാനേജ്മെന്റിനായുള്ള മുനിസിപ്പാലിറ്റിയുടെ തന്ത്രപരമായ ലക്ഷ്യങ്ങളിലേക്കെത്തിക്കും. അത്യാധുനികവും കാര്യക്ഷമവുമായ അടിസ്ഥാന സൗകര്യങ്ങളോടെ മഴവെള്ളം, ഉപരിതല ജലം ഒഴുകിപ്പോകുന്നതിനുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുക, പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുക, സ്റ്റേഷന് നിര്‍മ്മാണം, പ്രവര്‍ത്തനങ്ങള്‍, അറ്റകുറ്റപ്പണികള്‍ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ 20% കുറയ്ക്കുകയും നെറ്റ്വര്‍ക്കിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘തസ്രീഫ്’ പദ്ധതി ലക്ഷ്യമിടുന്നത്.
കൂടാതെ, തുരങ്കങ്ങള്‍ വഴിയുള്ള മഴവെള്ളം ഒഴുക്കിവിടാനുള്ള ശേഷി പ്രതിദിനം 20 ദശലക്ഷം ക്യുബിക് മീറ്ററിലെത്തും, സെക്കന്‍ഡില്‍ 230 ക്യുബിക് മീറ്റര്‍ ഒഴുക്ക് ശേഷിയുണ്ടാവും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഈ മേഖലയിലെ ഏറ്റവും വലിയ മഴവെള്ള ശേഖരണ പദ്ധതിയായി ഇത് മാറും.