
ഷാര്‍ജയില്‍ ഓട്ടോ വെയര്‍ഹൗസുകളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നു
റിയാദ് : ഇന്ത്യ-ഗള്‍ഫ് സഹകരണ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ സിപിവി & ഒഐഎ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജിക്ക് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ റിയാദ് വോക്കോ ഹോട്ടലില്‍ വെച്ച് സ്വീകരണം നല്കി. ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ പ്രവാസി പ്രമുഖരും സംബന്ധിച്ച ചടങ്ങില്‍ സഊദി അറേബ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സമൂഹം നല്കിയ വിലപ്പെട്ട സംഭാവനകളെ അരുണ്‍ കുമാര്‍ ചാറ്റര്‍ജി പ്രശംസിച്ചു. സഊദി അറേബ്യയുടെ സാമ്പത്തിക വികസനത്തില്‍ അവര്‍ വഹിച്ച പ്രധാന പങ്കിനെ എടുത്തു പറഞ്ഞ അദ്ദേഹം ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തിനായി സഊദി അറേബ്യന്‍ ഭരണകൂടം നല്കുന്ന പിന്തുണയ്ക്ക് പ്രത്യേകം നന്ദി പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹേല്‍ അജാസ് ഖാന്, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ പ്രവാസി പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തര്‍ പങ്കെടുത്തു. ഈ മാസം 7, 8 തീയതികളില്‍ റിയാദില്‍ നടന്ന ഇന്ത്യ-ജിസിസി പൊളിറ്റിക്കല്‍ ഡയലോഗില്‍ സെക്രട്ടറി അരുണ്‍ കുമാര്‍ ചാറ്റര്‍ജി പങ്കെടുത്തു. ജിസിസിയുടെ രാഷ്ട്രീയകാര്യങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ അസീസ് അലുവൈഷെഗുമായി അദ്ദേഹം ചര്‍ച്ച നടത്തി. ഗള്‍ഫ് അഡീഷണല്‍ സെക്രട്ടറി അസീം ആര് മഹാജനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇന്ത്യയും ജിസിസി രാജ്യങ്ങളും ചരിത്രപരമായി ശക്തമായ സൗഹൃദവും ഊര്‍ജ്ജസ്വലമായ വ്യാപാര ബന്ധങ്ങളും നിലനിര്‍ത്തി വരുന്നതായും നിക്ഷേപം, ഊര്‍ജ്ജം, ആരോഗ്യം, സാങ്കേതികവിദ്യ, സാംസ്കാരിക വിനിമയങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ഈ ബന്ധം ഊഷ്മളമായി തുടരുന്നതായും സെക്രട്ടറി വ്യക്തമാക്കി. ഏകദേശം 10 ദശലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ ജിസിസി മേഖലയില്‍ താമസിക്കുന്നതായും, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നടന്ന 178 ബില്യണ്‍ യുഎസ് ഡോളറിന്റെ മൊത്തം വ്യാപാരം ഇന്ത്യയും ജിസിസിയും തമ്മിലുള്ള വ്യാപാര, നിക്ഷേപരംഗത്തെ വളര്‍ച്ചയെ അടിവരയിടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ റിയാദില്‍ നടന്ന ഇന്ത്യയും ജിസിസിയും തമ്മിലുള്ള ആദ്യ സംയുക്ത മന്ത്രിതല യോഗത്തില്‍ അംഗീകരിച്ച ഇന്ത്യജിസിസി സംയുക്ത ആക്ഷന്‍ പ്ലാന്‍ (ജെഎപി) നടപ്പിലാക്കുന്നത് സെക്രട്ടറിയും എഎസ്ജിയും അവലോകനം ചെയ്തു. രാഷ്ട്രീയ സംഭാഷണം, സുരക്ഷ, വ്യാപാരം, നിക്ഷേപം, കൃഷി, ഭക്ഷ്യസുരക്ഷ, ഗതാഗതം, ഊര്‍ജ്ജം, ആരോഗ്യം, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ ജെഎപിയുടെ വിവിധ മേഖലകളില്‍ സഹകരണം കാര്യക്ഷമമാക്കാനും ഇന്ത്യയും ജിസിസിയും തമ്മിലുള്ള ഉയര്‍ന്ന തലത്തിലുള്ള ഇടപെടലുകളും സംയുക്ത പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കാനും ധാരണയായി. പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും ചര്‍ച്ചയായി. ജിസിസിയുടെ ചര്‍ച്ചകള്‍ക്കായുള്ള ജനറല്‍ കോര്‍ഡിനേറ്ററും നെഗോഷ്യേറ്റിംഗ് ടീമിന്റെ തലവനുമായ ഡോ. രാജ എം. മര്സോഖിയുമായി സെക്രട്ടറി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇന്ത്യജിസിസി സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രാധാന്യം അവര്‍ അടിവരയിട്ടു, ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കാന്‍ ധാരണയിലെത്തി