
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ (ഐഎസ്സി) ഇന്ത്യ ഫെസ്റ്റ് സമാപിച്ചു. വൈവിധമാര്‍ന്ന കലാപരിപാടികളും ഭക്ഷണ ശാലകളും വിവിധ ബിസിനസ് സ്ഥാപനങ്ങളുടെ സ്റ്റാളുകളും വിദ്യാര്‍ഥികളുടെ ശാസ്ത്ര പ്രദര്‍ശന സ്റ്റാളുകളുമായിരുന്നു 13ാമത് ഇന്ത്യ ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷകം. യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ ഉദ്ഘാടനം ചെയ്തു. ഐഎസ്സി പ്രസിഡന്റ് ജയറാം റായ് അധ്യക്ഷയായി. ഐഎസ്സി ജനറല്‍ സെക്രട്ടറി രാജേഷ് ശ്രീധരന്,ട്രഷറര്‍ ദിനേശ് പൊതുവാള്,വിനോദ വിഭാഗം സെക്രട്ടറി അരുണ്‍ ആന്‍ഡ്രു വര്‍ഗീസ്,വൈസ് പ്രസിഡന്റും ഇന്ത്യ ഫെസ്റ്റ് ജനറല്‍ കണ്‍വീനറുമായ കെഎം സുജിത്ത് പ്രസംഗിച്ചു. ഐസിഎല്‍ ഫിന് കോര്‍പ്പ് ഇന്‍വെസ്റ്റ്മെന്റ് മാനേജിങ് ഡയരക്ടര്‍ കെജി അനില്‍കുമാര്‍,ലുലു എക്സ്ചേഞ്ച് മാര്‍ക്കറ്റിങ് മാനേജര്‍ അസിം ഉമര്‍,ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് മാനേജിങ് ഡയരക്ടര്‍ കെപി ഗണേഷ് ബാബു,മെഡിയോര്‍ ഹോസ്പിറ്റല്‍ ഡയരക്ടര്‍ ഓഫ് ഓപറേഷന് ഡോ.തേജ രാമ,ട്രാന് ടെക്ക് ഗ്രൂപ്പ് ചെയര്മാന് റഫീഖ് കയനയില്‍,സൈഫി രൂപവലാ കമ്മ്യൂണിറ്റി പൊലീസ് കാപ്റ്റന്‍ തമീമി പങ്കെടുത്തു.
മൂന്നു ദിവസത്തെ മേളയുടെ ആദ്യദിനത്തില്‍ രഞ്ജിനി ജോസ്,നിരഞ്ച് സുരേഷ്,പ്രദീപ് ബാബു എന്നിവര്‍ ഒരുക്കിയ സംഗീത വിരുന്ന് ഫെസ്റ്റിനെ മികവുറ്റതാക്കി. വൈവിധമാര്‍ന്ന ഇന്ത്യന്‍ നൃത്ത പരിപാടികളും അരങ്ങേറി. റിയാലിറ്റി ഷോ താരങ്ങളായ വൈഭവ് ഗുപ്ത,അനന്യ പാല് എന്നിവര്‍ നയിച്ച മ്യൂസിക് ഷോ ആസ്വാദ്യകരമായി. അബുദാബിയിലെ പ്രമുഖ റെസ്റ്റാറന്റുകളുടെയും സംഘടനകളുടെയും ഭക്ഷണശാലകള്‍ മേളയിലൊരുക്കിയിരുന്നു. സ്റ്റാളുകളില്‍ ആഭരണങ്ങള്‍,വസ്ത്രങ്ങള്‍,ഫാഷന്‍ ഉത്പന്നങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തനി നാടന്‍ വിഭവങ്ങള്‍ ഒരിടത്ത് സമ്മേളിച്ചതായിരുന്നു ഇന്ത്യ ഫെസ്റ്റ്.
മലയാളികളുടെ കപ്പയും മത്തിക്കറിയും കരിമീനും ഉപ്പിലിട്ട മാങ്ങയുമെല്ലാം ഒരുക്കിയിരുന്നു. വിദ്യാര്‍ഥികളുടെ എക്സിബിഷനും സംഘടിപ്പിച്ചു. പത്ത് ദിര്‍ഹത്തിന്റെ പ്രവേശന ടിക്കറ്റ് എടുത്ത് എത്തുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മെഗാ വിജയിക്ക് 100 ഗ്രാം സ്വര്‍ണമാണ് സമ്മാനം നല്കി. കൂടാതെ 5 പേര്‍ക്കു വീതം 8 ഗ്രാം സ്വര്‍ണ നാണയം,ടെലിവിഷന്‍,സ്മാര്‍ട്ട് ഫോണ്‍,സ്മാര്‍ട്ട് വാച്ച്,എയര്‍ ഫ്രയര്‍ തുടങ്ങിയ സമ്മാനങ്ങളും വിതരണം ചെയ്തു.