
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
അബുദാബി : ഇന്ത്യയും യുഎഇയും തമ്മില്‍ പ്രതിരോധ വ്യവസായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച യുഎഇ-ഇന്ത്യ ഡിഫന്‍സ് ഇന്‍ഡസ്ട്രീസ് കോ-ഓപ്പറേഷന് ഫോറം അബുദാബിയില്‍ നടന്നു. പ്രതിരോധ വ്യവസായ കമ്പനികള്‍ ഈ സുപ്രധാന മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. തവാസുന്‍ കൗണ്‍സില്‍ സിഇഒ മുഅമ്മര്‍ അബ്ദുല്ല അബുഷെഹാബ്, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, മാനേജിങ് ഡയറക്ടര്‍ ഹമദ് അല്‍ മറാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഇഡിസിസി, എസ്ഐഡിഎം, എഡ്ജ് ഗ്രൂപ്പ് എന്നിവ തമ്മിലുള്ള നിരവധി ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു.
പ്രതിരോധ വ്യവസായങ്ങള്‍, സാങ്കേതിക കൈമാറ്റം, യുഎഇയും ഇന്ത്യന്‍ കമ്പനികളും തമ്മിലുള്ള സംയുക്ത പദ്ധതികള്‍ തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയാണ് ധാരണാ പത്രങ്ങള്‍ ലക്ഷ്യമിടുന്നത്. സംയുക്ത മീറ്റിംഗുകള്‍, സെമിനാറുകള്‍, കോണ്‍ഫറന്‍സുകള്‍, വിവിധ ഇവന്റു ക ള്‍ എന്നിവയിലൂടെ കമ്പനികള്‍ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് ഭാവിയിലെ സഹകരണം ഉറപ്പാക്കാന്‍ ധാരണയായി. ”യുഎഇയും ഇന്ത്യയും തമ്മിലുള്ള വിവിധ മേഖലകളിലെ സൗഹൃദത്തിന്റെ ശക്ത മായ ബന്ധം ഫാറം പ്രതിഫലിപ്പിക്കുന്നതായി തവാസുന്‍ കൗണ്‍സില്‍ സിഇഒ മുഅമ്മര്‍ അബ്ദുല്ല അബുഷെ ഹാബ് പറഞ്ഞു, വിവിധ മേഖലകളില്‍, പ്രത്യേകിച്ച് പ്രതിരോധ വ്യവസായങ്ങളില്‍, യു എ ഇയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ആഴം ഈ ഫോറം സ്ഥിരീകരിക്കുകയും ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങ ളുടെ വളര്‍ച്ചയും വ്യാവസായിക വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് യുഎഇയുടെയും ഇന്ത്യയുടെയും പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായും മോന അല്‍ ജാബര്‍ പറഞ്ഞു. ഇഡിസിസിയുമായി ചേര്‍ന്ന്, ഇന്ത്യ- യുഎഇ പ്രതിരോധ പങ്കാളിത്തം ഉയര്‍ത്തുക, സംയുക്ത ഗവേഷണ-വികസന സംരംഭങ്ങള്‍ പ്രോത്സാഹിപ്പി ക്കുക, ഇരു രാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന തന്ത്രപരമായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നി വയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.