
ഇരട്ട വിജയത്തിന്റെ നിറവില്‍ ഹാനിയ
അബുദാബി: വര്‍ഷങ്ങളോളം വിയര്‍പ്പൊഴുക്കിയിട്ടും വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ‘കരുതല്‍’ പദ്ധതി പ്രഖ്യാപിച്ച് അബുദാബിയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ. നിര്‍ധനരും നിരാലംബരുമായവര്‍ക്ക് കൈത്താങ്ങാകാനുള്ള പദ്ധതിയുടെ പ്രഖ്യാപനം ഇന്ത്യന്‍ മീഡിയ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്കുമാര് നിര്‍വഹിച്ചു. വിപിഎസ് ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയരക്ടറും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാനുമായ ഡോ.ഷംഷീര്‍ വയലിലിന്റെ പിന്തുണയോടെ ആദ്യ വീട് നിര്‍മിക്കും. പദ്ധതിയെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ആദ്യ വീട് നിര്‍മിക്കാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചതായി ഇന്ത്യന്‍ മീഡിയ ഭാരവാഹികള്‍ പറഞ്ഞു. ഏറെക്കാലത്തെ പ്രവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ കഴിയുന്നവരുടെ കുടുംബത്തിനാണ് മുന്‍ഗണന നല്‍കുക.
ഭൗതികമായി തിരിച്ചൊന്നും പ്രതീക്ഷിക്കാത്തതാണ് ജീവകാരുണ്യ പ്രവര്‍ത്തനമെന്ന് ഇന്ത്യന്‍ മീഡിയയുടെ പദ്ധതിയെ അഭിനന്ദിച്ച് മന്ത്രി കെബി ഗണേഷ്കുമാര് പറഞ്ഞു. സഹായം നല്കുന്ന വ്യക്തി അല്ലെങ്കില്‍ കുടുംബം പ്രത്യേക നിമിഷത്തില്‍ അനുഭവിക്കുന്ന സംതൃപ്തിയും സുരക്ഷിത ബോധവുമായിരിക്കും തിരിച്ചുകിട്ടുന്ന അഭൗതികമായ പ്രതിഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ്,ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ക്ലിനിക്കല്‍ ഡയരക്ടര്‍ ഡോ.പദ്മനാഭന്,വിപിഎസ് ഗ്രൂപ്പ് മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ എം.ഉണ്ണികൃഷ്ണന്,ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ജയറാം റായ്,കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എകെ ബീരാന്‍കുട്ടി, മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ല,ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് സമീര്‍ കല്ലറ,സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറര്‍ ഷിജിന കണ്ണന്‍ദാസ്,വൈസ് പ്രസിഡന്റ് റസാഖ് ഒരുമനയൂര്‍,ജോയിന്റ് സെക്രട്ടറി നിസാമുദ്ദീന്‍ പങ്കെടുത്തു.