
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ഭീകര പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്റെ പങ്ക് തുറന്നു കാട്ടി ഇന്ത്യയില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘത്തിന്റെ യു.എ.ഇ പര്യടനം സമാപിച്ചു. ഭീകരതക്കെതിരെ ഇന്ത്യക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് ചര്‍ച്ചകളില്‍ യു.എ.ഇ ഉറപ്പു നല്‍കിയെന്ന് ഇന്ത്യന്‍ പാര്‍ലമെന്ററി സംഘത്തെ നയിച്ച ഡോ. ശ്രീകാന്ത് ഏക്നാഥ് ഷിന്‍ഡെ താജ് ദുബൈയില്‍ ഇന്നലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പര്യടനം പൂര്‍ണ വിജയമായിരുന്നുവെന്നും, ചര്‍ച്ചകളില്‍ ഒരു സംശയം പോലും യു.എ.ഇ ഉന്നയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്റെ പഹല്‍ഗാം ആക്രമണത്തില്‍ യു.എ.ഇ ഇന്ത്യയ്ക്കൊപ്പമെന്നും, ഇന്ത്യയ്ക്കെതിരായ ഇത്തരം നീച ചെയ്തികളെ ശക്തിയുക്തം എതിര്‍ക്കുന്നുവെന്നും കഴിഞ്ഞ ദിവസം യു.എ.ഇ സഹിഷ്ണുതാസഹവര്ത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു. യു.എ.ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) പ്രതിരോധആഭ്യന്തരവിദേശ കാര്യ കമ്മിറ്റി ചെയര്മാന് ഡോ. അലി റാഷിദ് അല്‍ നുഐമിയുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.
ഭീകരതയെ ചെറുക്കുന്നതിലും തീവ്രവാദത്തെ പ്രതിരോധിക്കുന്നതിലും ഇന്ത്യയുടെ മുന്‍നിര പങ്കിനെ അല്‍ നുഐമി എടുത്തു പറഞ്ഞുവെന്നും, വിവിധ മേഖലകളിലുള്ള ഇന്ത്യയു.എ.ഇ ബന്ധങ്ങളുടെ തന്ത്രപരമായ പ്രാധാന്യം ഊന്നിപ്പറഞ്ഞുവെന്നും ഷിന്‍ഡെ വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തെ വ്യക്തമായി അപലപിച്ച് പ്രസ്താവന പുറത്തിറക്കിയ ആദ്യ രാജ്യങ്ങളില്‍ യു.എ.ഇ ഉള്‍പ്പെടുന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ഉപ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശ കാര്യ മന്ത്രി ഡോ. എസ്.ജയ്ശങ്കറിനെയും ഫോണില്‍ വിളിച്ച് യു.എ.ഇയുടെ ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചിരുന്നു. വ്യാപാരവും ഭീകരതയും ഒരുമിച്ച് പോകില്ല. വെള്ളവും രക്തവും ഒരുമിച്ച് ഒഴുകാത്തതു പോലെയാണിത്.
അതിര്‍ത്തി രാജ്യം ഇന്ത്യയോട് എന്താണ് ചെയ്യുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് സന്ദര്‍ശനം കൊണ്ടുദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓപറേഷന് സിന്ദൂറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കാനും, അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് ഊട്ടിയുറപ്പിക്കാനുമായി നടത്തിയ യു.എ.ഇ സന്ദര്‍ശനത്തില്‍ പ്രതിനിധികള്‍ പൂര്‍ണ സംതൃപ്തിയാണ് പ്രകടിപ്പിച്ചത്. ശിവസേന എം.പിയായ ഡോ. ശ്രീകാന്ത് ഏക്നാഥ് ഷിന്‍ഡെയെ കൂടാതെ, ഇ.ടി മുഹമ്മദ് ബഷീര്‍ (മുസ്ലിം ലീഗ്), ഡോ. സസ്മിത് പത്ര (ബിജു ജനതാ ദള്‍), സുരേന്ദ്ര ജീത് സിംഗ് അലുവാലിയ, ബാന്‍സുരി സ്വരാജ്, മനന്‍ കുമാര്‍ മിശ്ര, അതുല്‍ ഗാര്‍ഗ് (ബി.ജെ.പി) എന്നിവരും, മുന്‍ അംബാസഡര്‍ സുജന്‍ ചിനോയിയുമാണ് എട്ടംഗ പ്രതിനിധി സംഘത്തിലുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീറും, കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവനും പങ്കെടുത്തു.