
കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപെട്ടു
അബുദാബി: പുതിയ പാസ്പോര്‍ട്ട് നിങ്ങളുടെ കൈകളില്‍ എത്തുമ്പോള്‍ ഞെട്ടരുതേ… ഇ പാസ്പോര്‍ട്ടാണത്. ഇന്ത്യ സമ്പൂര്‍ണ ഇ പാസ്പോര്‍ട്ട് യുഗത്തിലേക്ക് കാലെടുത്തു വെക്കുകയാണ്. മുംബൈ,ഡല്‍ഹി, കൊല്‍ക്കത്ത മേഖലകളില്‍നിന്നുകൂടി പുതിയ പാസ്പോര്‍ട്ട് നല്‍കിത്തുടങ്ങിയതോടെ രാജ്യത്തെ മുഴുവന്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ നിന്നും ഇനി ഇ പാസ്പോര്‍ട്ട് ആയിരിക്കും വിതരണം ചെയ്യുക. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.
കയ്യെഴുത്തു പാസ്പോര്‍ട്ടുകളില്‍ നിന്ന് പ്രിന്റ് പാസ്പോര്‍ട്ട് ലേക്കും ഇപ്പോള്‍ ഇ പാസ്പോര്‍ട്ടിലേക്കും ഇന്ത്യ കാലെടുത്തു വെക്കുമ്പോള്‍ എഐ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെയാണ് രാജ്യം പ്രയോജനപ്പെടുത്തുന്നത്. കേരളത്തിലെ എല്ലാ റീജണല്‍ പാസ്പോര്‍ട്ട് ഓഫിസുകളും ഇതിനകം തന്നെ ഇ പാസ്പോര്ട്ടുകള് നല്‍കിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ഭുവനേശ്വറിലും നാഗ്പൂരിലുമാണ് പാസ്പോര്‍ട്ട് സേവാ 2.0 പദ്ധതിപ്രകാരം പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. ഏപ്രില്‍ ഒന്നിന് പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. ഏപ്രിലില്‍ തന്നെ കോഴിക്കോടും പദ്ധതി ആരംഭിച്ചിരുന്നു. അമേരിക്ക,കാനഡ,അര്‍ജന്റീന,ജര്‍മനി,യുകെ,ഇറ്റലി,ഫ്രാന്‍സ് തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ഇ പാസ്പോര്‍ട്ട് സംവിധാനം നിലവിലുണ്ട്.
എന്താണ് ‘ഇ പാസ്പോര്‍ട്ട്’
റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ചിപ്പ് പതിപ്പിച്ചതാണ് ഇ പാസ്പോര്‍ട്ട്. വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ചിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. പാസ്പോര്‍ട്ടിന്റെ കവര്‍ പേജില്‍ തന്നെ സ്വര്‍ണ നിറത്തില്‍ ചിപ്പിന്റെ രൂപം പ്രിന്റ് ചെയ്തിട്ടുണ്ട്. ചിപ്പിലടങ്ങിയ വിവരങ്ങള്‍ പാസ്പോര്‍ട്ടിന്റെ പേജുകളില്‍ അച്ചടിച്ചിട്ടുമുണ്ടാകും. വിമാനത്താവളങ്ങളിലും രാജ്യാന്തര അതിര്‍ത്തിയിലും വെരിഫിക്കേഷനും ഇമിഗ്രേഷന്‍ നടപടികളും മറ്റും എളുപ്പമാക്കാന്‍ ഇ പാസ്പോര്‍ട്ട് സഹായിക്കും. വ്യാജ പാസ്പോര്‍ട്ട് തട്ടിപ്പ് തടയുന്നത്തിനും ഡാറ്റ സുരക്ഷയും ഇ പാസ്പോര്‍ട്ട് ഉറപ്പാക്കും.
കാലാവധിയുള്ള പാസ്പോര്‍ട്ട് മാറ്റണോ?
നിലവിലുള്ള പാസ്പോര്ട്ടുകള് കാലാവധി തീരും വരെ ഉപയോഗിക്കാം. നിലവിലുള്ള പാസ്പോര്‍ട്ട് കാലാവധി തീരുമ്പോള്‍,അതത് പാസ്പോര്‍ട്ട് ഓഫീസുകളില്‍ ഇ പാസ്പോര്‍ട്ട് സംവിധാനം വരുന്നതോടെ പുതിയ പാസ്പോര്‍ട്ട് ലഭിക്കും. യുഎയില്‍ ഇ പാസ്പോര്‍ട്ട് സംവിധാനം നിലവില്‍ വന്നിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.