
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ദുബൈ: ദുബൈയില്‍ ഉന്നത വിദ്യാഭ്യാസത്തിന് അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. 2024-25 അധ്യയന വര്‍ഷത്തില്‍ 43 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടിയതെന്ന് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. റഷ്യ,പാകിസ്ഥാന് (6 ശതമാനം വീതം),ചൈന(4ശതമാനം),കസാക്കിസ്ഥാന്‍(3 ശതമാനം) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകള്‍. ദുബൈയിലെ സ്വകാര്യ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 35.2 ശതമാനം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളാണെന്നും കണക്കുകള്‍ പറയുന്നു. 37 അന്താരാഷ്ട്ര സര്‍വകലാശാല കാമ്പസുകള്‍ ഉള്‍പ്പെടെ 41 സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 42,026 വിദ്യാര്‍ഥികള്‍ ദുബായില്‍ പ്രവേശനം നേടിയത്. 2024-25ല്‍ എമിറേറ്റിലെ മൊത്തം പ്രവേശനത്തില്‍ 20.4 ശതമാനം കുത്തനെ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഇത് 12.3 ശതമാനമായിരുന്നു.