
റഗ്ദാന്‍ ഫോറസ്റ്റ് പാര്‍ക്ക്; സൗദിയുടെ പച്ചപ്പ് നിറഞ്ഞ സ്വപ്നഭൂമി
ദുബൈ: ഇന്റര്‍നെറ്റ് കേബിളിന്റെ തകരാറിനെ തുടര്‍ന്ന് രാജ്യമെങ്ങും ഇന്നലെ മുതല്‍ ഇന്റര്‍നെറ്റ് സര്‍വീസിന് തടസ്സം നേരിട്ടു. ഇന്നലെ നെറ്റ് കിട്ടാത്തതിലും വൈഫൈ പ്രവര്‍ത്തനങ്ങള്‍ പതുക്കെ ആയതിലും പലരും ആശങ്കപ്പെട്ടിരുന്നു. ഓരോരുത്തരും അവരവരുടെ സര്‍വീസില്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചതാണോ എന്നും സംശയിച്ചു. എന്നാല്‍ ചെങ്കടലിലൂടെ കടന്നു പോകുന്ന കേബിളിലുണ്ടായ തകരാറാണ് ഇന്റര്‍നെറ്റ് തടസ്സപ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സര്‍വീസിനെക്കുറിച്ച് കൃത്യമായി വിലയിരുത്തി വിവരങ്ങള്‍ നല്കുന്ന ഡൗണ്‍ഡിറ്റക്ടറിന്റെ ഡൗണ്‍ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്നലെ ഭൂരിഭാഗം ലാന്‍ഡ്ലൈന്‍ ഇന്റര്‍നെറ്റ്, ടിവി സ്ട്രീമിംഗ്, മൊബൈല്‍ ഇന്റര്‍നെറ്റ് എന്നിവയുടെ സര്‍വീസിനെ ബാധിച്ചതായി പറയുന്നു.
ചെങ്കടലിലെ തുടര്‍ച്ചയായ കേബിള്‍ തടസ്സങ്ങള്‍ കാരണം യുഎഇയിലെയും മിഡില്‍ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളിലെയും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് സേവനങ്ങളില്‍ തടസ്സവും മന്ദഗതിയും ഉണ്ടായെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. വെബ്സൈറ്റുകളും ആപ്പുകളും ടിവി സ്ട്രീമിംഗും ആക്സസ് ചെയ്യുന്നതില്‍ വലിയ തടസ്സം നേരിട്ടിരുന്നു. ഡൗണ്‍ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം ദുബൈ, അബുദാബി, ഷാര്‍ജ, അല്‍ ഐന്‍, അജ്മാന്, റാസല്‍ ഖൈമ, ഫുജൈറ, ജെബല്‍ അലി, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ ബാധിച്ചു. സൈബര്‍ സുരക്ഷയും ഇന്റര്‍നെറ്റും നിരീക്ഷിക്കുന്ന ഒരു വാച്ച്ഡോഗ് ഓര്‍ഗനൈസേഷനായ നെറ്റ്ബ്ലോക്സ്, യുഎഇ ടെലികോം നെറ്റ്വര്ക്കുകളില് ഇന്റര്‍നെറ്റ് തടസ്സപ്പെട്ടതായും ഇടയ്ക്കിടെയുള്ള ആക്സസ് നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
പല രാജ്യങ്ങളെയും ബാധിക്കുന്ന പ്രശ്നം പരിഹരിക്കാന്‍ എഞ്ചിനീയര്‍മാര്‍ രംഗത്തുണ്ട്. അതേസമയം, മൈക്രോസോഫ്റ്റ് അതിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്ഫോമായ അസൂര്‍ മിഡില്‍ ഈസ്റ്റിലുടനീളമുള്ള ട്രാഫിക് റൂട്ടുകളില്‍ നെറ്റ്വര്‍ക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഇക്കാരണത്താല്‍ നെറ്റ്വര്ക് ട്രാഫിക് തടസ്സപ്പെട്ടില്ല. സേവനങ്ങള്‍ വളരെ വേഗം പൂര്‍വസ്ഥിതിയിലാവുമെന്നാണ് പറയുന്നത്.