
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ഉപ്പയുടെ വഴിയെ മകനും മത്സര വിജയി
മസ്കത്തില് നടന്ന ലോകത്തിലെ തന്നെ കഠിനമായ കായിക പരീക്ഷണങ്ങളില്‍ ഒന്നായ അയണ്മാന് ട്രയാത്ലണില് അയണ്മാന് പട്ടം കരസ്ഥമാക്കി അന്‍വര്‍ സാദത്ത്. അയണ്കിഡ്സ് മാരത്തോണില്‍ നേട്ടം കൊയ്ത് ഉപ്പയുടെ വഴിയെ മകനും വിജയിയായി. മസ്കത്തില് പ്രവാസ ജീവിതം നയിക്കുന്ന മലപ്പുറം മക്കരപറമ്പ് സ്വദേശി പുളിക്കല്‍ വീട്ടില്‍ അന്‍വര്‍ സാദത്തും മകന് ആല്ഫിന് ഹാസുമാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത്.
ലോകത്തിലെ തന്നെ അതി കഠിനമായ കായിക പരീക്ഷണങ്ങളിനൊന്നാണ് അയണ്മാന് ട്രയാത്തലോണ്‍. ഇടവേളകളില്ലാതെ 1.9 കിലോമീറ്റര്‍ ആഴക്കടലിലൂടെയുള്ള നീന്തല്‍, 90 കിലോമീറ്റര്‍ സൈക്ലിംഗ്, 21 കിലോമീറ്റര്‍ ഓട്ടം എന്നിവ നിശ്ചിത സമയത്തിന് ചെയ്ത്തീര്ക്കുന്നവരാണ് വിജയി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം മത്സരാര്‍ത്ഥികള്‍ ഈ വര്‍ഷം അയണ്‍മാനില്‍ പങ്കെടുത്തു. അന്‍വര്‍ സാദത്ത് വ്യക്തിഗത ഇനത്തിലാണ് മെഡല്‍ നേടിയത്. ആകെ എട്ടര മണിക്കൂര്‍ സമയമാണ് ഇവ മൂന്നും ചെയ്തു തീര്‍ക്കാന്‍ അനുവദിച്ചിട്ടുള്ളത്. അതോടൊപ്പം ഓരോ ഇനത്തിലും നിശ്ചയിച്ചിട്ടുള്ള സമയത്തിനുള്ളിലും ഓരോന്നും പൂര്‍ത്തിയാക്കണം. എന്നാല്‍ അന്‍വര്‍ ഇതെല്ലാം ഏകദേശം ആറ് മണിക്കൂറും 27 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കിയാണ് നേട്ടത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത്. മകന് ആല്ഫിന് ഹാസ് കുട്ടികള്‍ക്കായുള്ള മാരത്തണില്‍ ഒന്നാം സ്ഥാനം നേടുകയായിരുന്നു. വേള്‍ഡ് ട്രയാത്തലോണ്‍ കോര്‍പറേഷനും അയണ്മാനും സംയുക്തമായാണ് മത്സരം സംഘടിപിച്ചത്.