
ഷാര്‍ജയില്‍ ഓട്ടോ വെയര്‍ഹൗസുകളില്‍ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നു
ദുബൈ: താര-സംഗീതനൃത്ത വിസ്മയം ഒരുക്കി ഐപിഎ ഓണപ്പൂരം സെപ്തംബര്‍ 14ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. പത്മശ്രീ ജയറാം, നരേഷ് അയ്യര്‍, ഹനാന് ഷാ, ഡാന്‍സര്‍ റംസാന് തുടങ്ങിയവര്‍ പങ്കെടുക്കും. യുഎഇയിലെ പ്രമുഖ മലയാളി ബിസിനസ് നെറ്റ്വര്ക്കായ ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്സ് അസോസിയേഷന് ഒരുക്കുന്ന മികച്ച ഇവന്റുകളില്‍ ഒന്നായിരിക്കും. പത്മശ്രീ നടന് ജയറാം പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. സി.ജെ. റോയ് അടക്കമുള്ള വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു. ഡാന്‍സര്‍ റംസാന്റെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികള്‍, എ.ആര്. റഹ്മാന് ഗാനങ്ങളിലൂടെ പ്രശസ്തനായ നരേഷ് അയ്യര്‍ നേതൃത്വം നല്കുന്ന മ്യൂസിക് ബാന്‍ഡിന്റെ സംഗീത വിരുന്ന്, വൈറല്‍ ഗായകന് ഹനാന് ഷായുടെ ഗാനമേള എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടും. ആര്.ജെ മിഥുന് രമേശ്, ബ്ലോഗര്‍ ലക്ഷ്മി മിഥുന് എന്നിവരും കലാപരിപാടികളില്‍ പങ്കെടുക്കും. ഐപിഎ ഫൗണ്ടര്‍ എ.കെ ഫൈസല്‍ (മലബാര്‍ ഗോള്‍ഡ്), ചെയര്മാന് റിയാസ് കില്ട്ടന്, വൈസ് ചെയര്മാന് അയൂബ് കല്ലട, ജനറല്‍ കണ്‍വീനര്‍ യൂനസ് തണല്‍, പ്രോഗ്രാം കണ്‍വീനര്‍ ബിബി ജോണ്‍ എന്നിവരാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ആരംഭിക്കുന്ന സാംസ്കാരിക പരിപാടികളോടെയാണ് ഓണപ്പൂരത്തിന് തുടക്കമാവും. നടന് ജയറാമിന്റെ വാദ്യമേളത്തോടെയാകും ആഘോഷ പരിപാടികള്‍ ആരംഭിക്കുക. യുഎഇയില്‍ അമ്പതിനായിരത്തിലധികം പ്രവാസികള്‍ക്ക് തൊഴില്‍ അവസരം നല്കുന്ന ശക്തമായ ബിസിനസ് നെറ്റ്വര്‍ക്കാണ് ഐപിഎ. പ്രവാസി മലയാളികളുട ജീവിതത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മ ഓരോ വര്‍ഷവും ഓണാഘോഷങ്ങള്‍ പ്രത്യേകമായി സംഘടിപ്പിക്കാറുണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന ഓണപ്പൂരം, കലയും സംസ്കാരവും സംഗമിക്കുന്ന പ്രവാസി മലയാളികളുടെ വലിയ ആഘോഷ പരിപാടിയായി മാറും. മോംസ് ആന്‍ഡ് വൈവ്സ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. ഓണപ്പൂരത്തിന്റെ മറ്റു പ്രായോജകരായ പ്രീമിയര്‍ ഓട്ടോ പാര്‍ട്സ് എം.ഡി ഷാനവാസ് അബൂബക്കര്‍, എമിറേറ്റ് ഫസ്റ്റ് എം.ഡി ജമാദ് ഉസ്മാന്, ഐപിഎ എക്സിക്യൂട്ടീവ് മെമ്പര്‍മാരായ ഫിറോസ് അബ്ദുള്ള, ഫൈസല്‍ ഇബ്രാഹിം, ബൈജു, അന്‍വര്‍ മാനംകണ്ടത്ത് എന്നിവരും പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പ്ലാറ്റിനം ലിസ്റ്റ് ലിങ്കായ https://sharjah.platinumlist.net/eventtickets/101424/onapooram വഴി വ്യത്യസ്ത നിരക്കുകളിലുള്ള ടിക്കറ്റുകള്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.