
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
റിയാദ് : സഊദിയിലുള്ള വിദേശികള്‍ക്ക് ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കാന്‍ ഇഖാമക്ക് 30 ദിവസമെങ്കിലും കാലാവധിയുണ്ടായിരിക്കണമെന്ന് സഊദി പാസ്പോര്‍ട്ട് (ജവാസാത്ത്) വിഭാഗം അറിയിച്ചു. ഫൈനല്‍ എക്സിറ്റിന് അപേക്ഷിക്കുമ്പാള് ഇഖാമയുടെ കാലാവധി ശ്രദ്ധിക്കണമെന്നും ഇഖാമയുടെ സാധുത 30 ദിവസത്തില്‍ കുറവാണെങ്കില്‍ ഫൈനല്‍ എക്സിറ്റ്’ വിസ ഇഷ്യൂ ചെയ്യാന്‍ കഴിയില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇവര്‍ക്ക് ഇഖാമ പുതുക്കിയാല്‍ മാത്രമേ ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കുകയുള്ളു. ഇഖാമയുടെ കാലാവധി 30 ദിവസത്തില്‍ കൂടുതലും 60 ദിവസത്തില്‍ താഴെയുമാണെങ്കില്‍ ഫൈനല്‍ എക്സിറ്റ് വിസ നല്‍കാനാകും. എക്സിറ്റ് വിസയുടെ കാലാവധി ഇഖാമയുടെ ശേഷിക്കുന്ന കാലയളവാണെന്നും അതിനുള്ളില്‍ രാജ്യം വിടണമെന്നുമാണ് നിര്‍ദ്ദേശം. ആഭ്യന്തര മന്ത്രാലയത്തിന്റ ഇലക്ട്രോണിക് പോര്‍ട്ടലുകളായ അബ്ഷിര്‍,അബ്ഷിര്‍ ബിസിനസ്,മുഖീം പോര്‍ട്ടല്‍ എന്നിവ വഴി ഫൈനല്‍ എക്സിറ്റ്’ വിസ ലഭ്യമാകും.