മിഡില്‍ ഈസ്റ്റ് അയണ്‍ ലേഡി മത്സരത്തില്‍ മലയാളി വനിത ഐഡ റോസ് വിജയിയായി

മസ്കത്ത്: മസ്കത്തില് നടന്ന ആദ്യത്തെ മിഡില്‍ ഈസ്റ്റ് ‘അയണ്മാന് 70.3′ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി വനിത താരമായി. ഈ മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ മലയാളി വനിതയായി ഐഡ റോസ് ദീപു വിജയിയായി. ഒറ്റ ദിവസംകൊണ്ട് നടക്കുന്ന ഏറ്റവും കഠിനമായ കായിക മത്സരമായ അയണ്‍ മാന്‍ ഫുള്‍ ട്രയത്തലോണില്‍ തൃശൂര്‍ ചാലക്കുടി സ്വദേശിനി ഐഡ 2019 മുതല്‍ ഓട്ടത്തില്‍ പ്രാക്ടീസ് തുടങ്ങിയിരുന്നു. ഒക്ടോബറിലാണ് അയണ്മാന് 70.3’ ന് രജിസ്റ്റര്‍ ചെയ്തതും ഇതിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതും. ശാരിരിക ക്ഷമതയാണ് ഈ മത്സരം പൂര്‍ത്തിയാകാനുള്ള പ്രധാന ഘടകം. ദീര്‍ഘദൂര ഓട്ടം, നീന്തല്‍ എന്നിവയില്‍ വിവിധ ഗ്രൂപ്പുകളിലൂടെ പരിശീലനവും നേടിയിരുന്നു. 7 മണിക്കൂര്‍ 7 മിനിറ്റും 50 സെക്കന്റും കൊണ്ടാണ് ഐഡ ‘അയണ്മാന് 70.3’ പൂര്‍ത്തിയാക്കിയത്. റഷ്യ, യുകെ തുടങ്ങി 82 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം കായിക താരങ്ങളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. 1.9 കിലോമീറ്റര്‍ നീന്തല്‍, 90 കിലോമീറ്റര്‍ സൈക്ലിംഗ്, 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍ എന്നിവയുള്‍പ്പെടെ ഏകദേശം 113 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കഠിനമായ മത്സരങ്ങളാണ് നടന്നത്. 15 വര്‍ഷമായി ഒമാനിലെത്തിയ ഐഡ റോസ് ഒമാനിലെ അല്‍ ഇന്ചാസ് ഇന്റര്‍നാഷനല്‍ സ്കൂളില്‍ അഡ്മിനിസ്ട്രേറ്റര്‍ ആയി ജോലി ചെയ്യുന്നു.
മിഡില്‍ ഈസ്റ്റ് അയണ്‍ ലേഡി മത്സരത്തില്‍ മലയാളി വനിത ഐഡ റോസ് വിജയിയായി