
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
അബുദാബി ഇന്ത്യ സോഷ്യല്‍ ക്ലബ്ബ് ലിറ്റററി വിങ് സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവല്‍ ജനുവരി 31, ഫെബ്രുവരി 1, 2 തിയ്യതികളില്‍ നടക്കുമെന്ന് ഐഎസ്സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി അഞ്ഞൂറോളം കലാപ്രതിഭകള്‍ മത്സരത്തില്‍ മാറ്റുരക്കും. കലാമേളയില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പിടി, കഥക്, ഒഡീസി തുടങ്ങി എല്ലാ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തങ്ങളും വേദിയില്‍ മത്സരത്തിനെത്തും. മൂന്ന് മുതല്‍ 18 വയസ്സുവരെയുള്ള മത്സരാര്‍ത്ഥികളുടെ 21 ഇനങ്ങള്‍ ഐഎസ്സി അങ്കണത്തിലുള്ള അഞ്ച് വേദികളിലായി അരങ്ങേറും. നൃത്തയിനങ്ങള്‍ കൂടാതെ ക്ലാസിക്കല്‍ സംഗീതം, ഉപകരണ സംഗീതം, അഭിനയം, പ്രച്ഛന്ന വേഷം തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങളുണ്ടാവും. ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന യുഎഇയിലെ ഏറ്റവും വലിയാ കലാമേളയാണ് ഐഎസ്സി ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവല്‍ എന്ന് സംഘാടകര്‍ പറഞ്ഞു.
കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന കലാകാരനും കലാകാരിക്കും ഐഎസ്സി പ്രതിഭ, ഐഎസ്സി തിലക് പുരസ്കാരങ്ങള്‍ നല്‍കും. ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന സ്കൂളുകള്‍ക്കും മെഡലുകള്‍ സമ്മാനിക്കും. യുഎഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മത്സരങ്ങള്‍ ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങള്‍ രാവിലെ മുതല്‍ മത്സരങ്ങള്‍ തുടങ്ങും. ഞായറാഴ്ച രാത്രി 7ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കേറ്റുകളും സമ്മാനിക്കും. അബുദാബിക്ക് പുറത്തുള്ളവരായിരിക്കും വിധി നിര്‍ണയത്തിനായി എത്തുക. ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജയറാം റായ്, ജനറല്‍ സെക്രട്ടറി രാജേഷ് എസ് നായര്‍, ട്രഷറര്‍ ദിനേശ് പൊതുവാള്, ലിറ്റററി സെക്രട്ടറി നാസര്‍ തമ്പി, സ്പോണ്‍സര്‍മാരായ ബാവന്‍സ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് ബാലകൃഷ്ണന്, സ്പിന്നീസ് ഗ്രൂപ്പ് മാനേജര്‍ റോബിണ്സന് മൈക്കിള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.