
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
അബുദാബി: ഇസ്ലാമിന്റെ സംഘടനാ ശാസ്ത്രത്തില്‍ നിന്നും വ്യക്തികളും പ്രസ്ഥാനങ്ങളും വ്യതിചലിക്കുന്നതായും ഇത് സാമുദായിക കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രമുഖ പ്രഭാഷകന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍. സംഘശക്തി എന്താണെന്നും സാമൂഹിക കെട്ടുറപ്പിന് ആധാരമായ അച്ചടക്കമെന്താണെന്നും പരിശുദ്ധ ഖുര്‍ആന്‍ കൃത്യമായ വചനങ്ങളിലൂടെ പ്രതിപാദിക്കുന്നുണ്ട്. ആരാധനാ കര്‍മങ്ങളില്‍ പോലും ഇസ്ലാമിന്റെ ഏകധാര വ്യക്തമാണെന്നിരിക്കെ ശിഥിലീകരണത്തിന് ശ്രമിക്കുന്നത് പ്രസ്ഥാനങ്ങളെ ഛിന്നഭിന്നമാക്കാനേ ഉപകരിക്കൂ. നേതൃത്വത്തെ ധിക്കരിക്കുന്നതിന്റെ അനന്തരഫലം എന്തായിരിക്കുമെന്നത് ഉഹദ് യുദ്ധ ചരിത്രത്തില്‍ നിന്നും പാഠം ഉള്‍കൊള്ളേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മാടായി പഞ്ചായത്ത് കെഎംസിസി ഗ്രീന്‍ ബുക് പ്രഭാഷണ പരമ്പരയില്‍ ‘നവകാലഘട്ടത്തിലെ സംഘടനാ ശാസ്ത്രം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു. ഇസ്ലാം പഠിപ്പിക്കുന്ന സംഘടനാ ശാസ്്ത്രത്തിന്റെ മുഖ്യഘടകം കൂട്ടായ്മയാണ്. നേതാക്കള്‍ക്കും നേതൃത്വത്തിനും അത് വിലകല്പിക്കുന്നു.
സമൂഹത്തിന്റെയും സമുദായത്തിന്റെയും പൊതു നന്മയിലൂന്നിയുള്ള സംഘടനാ ബോധത്തില്‍ നിന്നാവണം കൂട്ടായ്മകള്‍ ഉണ്ടാവേണ്ടത്. അതിലേക്ക് വ്യക്തികച്ചവട താല്പര്യങ്ങള് പ്രവേശിക്കുമ്പോഴാണ് കൂട്ടായ്മകളിലും സംഘടനകളിലും തകര്‍ച്ച സംഭവിക്കുന്നത്. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാലും നേതൃത്വത്തിന്റെ തീരുമാനത്തെ അംഗീകരിക്കലാണ് ഇസ്ലാമിന്റെ സംഘടനാ രീതിശാസ്ത്രം വ്യക്തമാക്കുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വ്യക്തികള്‍ക്കുണ്ടാവുന്ന തെറ്റുകളെ പര്‍വ്വതീകരിച്ച് അവരെ അകറ്റി നിര്‍ത്തുന്നതും സംഘടനാ ശാസ്ത്രത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് വി.സി അബൂബക്കര്‍ അധ്യക്ഷനായി. കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാബിര്‍ മാട്ടൂല്‍, ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.ഹിദായത്തുല്ലപ്രസംഗിച്ചു.