
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
അബുദാബി: രണ്ട് അന്താരാഷ്ട്ര അവാര്‍ഡുകളുടെ നിറവില്‍ അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍. ഹാര്‍വാര്‍ഡ് ബിസിനസ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകളാണ് ഗതാഗത വിഭാഗം സ്വന്തമാക്കിയത്. ‘ഗ്രീന്‍ ബസ് പ്രോഗ്രാം’ സുസ്ഥിരതാ വിഭാഗത്തിലും ‘സലാമ സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റം’ കമ്മ്യൂണിറ്റി കോണ്ട്രിബ്യൂഷന് വിഭാഗത്തിലുമാണ് അവാര്‍ഡുകള്‍ നേടിയെടുത്തത്.. ലണ്ടനില്‍ റോയല്‍ സൊസൈറ്റി ഓഫ് ആര്‍ട്സ്,മാനുഫാക്ചേഴ്സ് ആന്‍ഡ് കൊമേഴ്സ് (ആര്‍എസ്എ) സംഘടിപ്പിച്ച എച്ച്ബിസി എഐ ആന്റ് ഇന്നൊ വേഷന് കണ്വന്ഷന് ആന്റ് ഇന്റര്‍നാഷണല്‍ അവാര്‍ഡ്ദാന ചടങ്ങിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
ഇലക്ട്രിക്,ഹൈഡ്രജന്‍ ബസുകള്‍ ക്രമാനുഗതമായി ഏര്‍പ്പെടുത്തുന്നതിലൂടെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറയ്ക്കുന്നതിന് ഗ്രീന്‍ ബസ് സംവിധാനം ഫലപ്രദമായി മാറിയതാണ് അവാര്‍ഡിനായി തരഞ്ഞെടുക്കപ്പെടാന് കാരണം. 2050 ഓടെ പൂര്‍ണമായും ഹരിത മൊബിലിറ്റി സോണ്‍ കൈവരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിലും അവരുടെ ദൈനംദിന യാത്രകളിലുടനീളം സുരക്ഷ വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് മൊബിലിറ്റി മേഖലയില്‍ മുന്‍നിര മാതൃകയായതാണ് സലാമ സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് സിസ്റ്റത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്. സാമൂഹിക ഉത്തരവാദിത്തത്തോടുകൂടിയ നൂതന സാങ്കേതിക വിദ്യയുടെ സംയോജനം,യുഎഇ ശതാബ്ദിയായ 2071ന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുത്തല്‍,വ്യക്തമായ സാമൂഹിക സ്വാധീനം എന്നിവ പദ്ധതിയെ വേറിട്ടതാക്കിമ ാറ്റി. ‘സുസ്ഥിരതയിലും സമൂഹത്തിന് പ്രയോജനകരവും അബുദാബിയുടെ ദീര്‍ഘകാല ദര്‍ശനത്തെ പിന്തുണയ്ക്കുന്നതുമായ സ്മാര്‍ട്ട് മൊബിലിറ്റി പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതക്ക് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമാണ് അവാര്‍ഡെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ ആക്ടിങ് ഡയരക്ടര്‍ ജനറല്‍ ഡോ.അബ്ദുല്ല ഹമദ് അല്‍ ഗഫെലി വ്യക്തമാക്കി. ശാശ്വതവും അര്‍ത്ഥവത്തായതുമായ ഫലങ്ങള്‍ നല്‍കുന്നതിന് ഈ സംരംഭങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും അഭിമാനകരമായ ആഗോള പ്ലാറ്റ്ഫോമുകളിലൊന്നാണ് ഹാര്‍വാര്‍ഡ് ബിസിനസ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍.
അബുദാബിയിലെ ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി