
ലോക പുഞ്ചിരി ദിനാഘോഷത്തില്‍ പ്രതീക്ഷയുടെ പുഞ്ചിരി പകര്‍ന്ന് ‘സ്മൈല്‍ ട്രെയിന്‍’
ദുബൈ: ദുബൈ മെട്രോ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്ന കിയോലിസ് കമ്പനി ഇത്തിഹാദ് പാസഞ്ചര്‍ സര്‍വീസ് ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് ഇത്തിഹാദ് റെയില്‍ കിയോലിസ് ഇന്റര്‍നാഷണലുമായി കരാറില്‍ ഒപ്പുവെച്ചു. അടുത്ത വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാസഞ്ചര്‍ സാര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി, ഫ്രഞ്ച് കമ്പനിയായ കിയോലിസ് ഇന്റര്‍നാഷണലുമായി പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതിനായി ഇത്തിഹാദ് റെയില്‍ സംരംഭം പ്രഖ്യാപിച്ചു. എമിറേറ്റുകള്‍ തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി കാറുകള്‍ റോഡുകളില്‍ നിന്ന് നീക്കം ചെയ്യുന്നതിനുമായി 2030 ആകുമ്പോഴേക്കും ഇത്തിഹാദ് റെയില്‍ ശൃംഖലയിലുടനീളമുള്ള യാത്രക്കാരുടെ എണ്ണം 36 ദശലക്ഷത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ പാസഞ്ചര്‍ റൂട്ടുകളെക്കുറിച്ചുള്ള ഒരു ലോഞ്ച് തീയതിയോ വിവരമോ ഇത്തിഹാദ് റെയില്‍ നല്‍കിയിട്ടില്ല. എന്നാല്‍ അബുദാബി, ദുബൈ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളില്‍ സ്റ്റേഷനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയുടെ നിര്‍മ്മാണം ദ്രിതഗതിയില് നടന്നുവരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പാസഞ്ചര്‍ ടെസ്റ്റ് ട്രെയിനുകള്‍ ഈ പാതയില്‍ നടക്കുന്നുണ്ട്. ദുബൈ മെട്രോ, നെതര്‍ലന്‍ഡ്സിലെ വല്ലെലിജിന് റീജിയണല്‍ സര്‍വീസ്, ലണ്ടനിലെ ഡോക്ക്ലാന്‍ഡ്സ് ലൈറ്റ് റെയില്‍വേ തുടങ്ങിയ ആഗോളതലത്തില്‍ നിരവധി മെട്രോ, റീജിയണല്‍ റെയില്‍ ശൃംഖലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതും പരിപാലിക്കുന്നതും കിയോലിസ് കമ്പനിയാണ്. ‘ഈ സഹകരണം ഗള്‍ഫ് മേഖലയിലെ ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ഇത്തിഹാദ് റെയിലുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന് അടിത്തറയിടുകയും ചെയ്യുന്നതായി കിയോലിസ് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇത്തിഹാദ് റെയില്‍ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു ഭൂപടത്തില്‍ യുഎഇയിലുടനീളമുള്ള സില, മിര്‍ഫ, അല്‍ ദഫ്ര മേഖലയിലെ മദീനത്ത് സായിദ്, അല്‍ ദൈദ് തുടങ്ങിയ സ്ഥലങ്ങളില്‍ സ്റ്റേഷനുകള്‍ക്ക് സാധ്യതയുണ്ട്. യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കും.
2009 ല്‍ ഇത്തിഹാദ് റെയില്‍ സ്ഥാപിതമായി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ ദഫ്ര മേഖലയില്‍ ചരക്ക് ട്രെയിനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു, മുഴുവന്‍ ചരക്ക് ശൃംഖലയും 2023 ല്‍ പ്രവര്‍ത്തനക്ഷമമായി. പാസഞ്ചര്‍ സര്‍വീസ് തുടങ്ങുന്നതോടെ അബുദാബിയില്‍ നിന്ന് ദുബൈയിലേക്കുള്ള 57 മിനിറ്റും അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് 105 മിനിറ്റും യാത്രാ സമയം പ്രതീക്ഷിക്കാം.