
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി : പുതുവത്സര രാവില്‍ അബുദാബിയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ നടന്ന ആഘോഷങ്ങളില്‍ വെടിക്കെട്ടും ഡ്രോണ്‍ഷോയും ഉള്‍പ്പെടെ ആകാശത്തിലേക്ക് പറന്നുയര്‍ന്നത് ഒരു ലക്ഷം ബലൂണുകളായിരുന്നു. എന്നാല്‍ അത് വെറും ബലൂണുകളായിരുന്നില്ല. മറിച്ച് അബുദാബിയുടെ പച്ചപ്പില്‍ മരമായും പൂക്കളായും വളരാന്‍ കഴിയുന്ന 10 കോടി വിത്തുകള്‍ നിറച്ചായിരുന്നു ആ ബലൂണുകള്‍ ഉയര്‍ന്നുപൊങ്ങിയത്. അബുദാബിയിലെ അല്‍ വത്ബ ഫെസ്റ്റിവല്‍ വേദിയില്‍ രാത്രി 10 മണിക്കാണ് പരിപാടിയാരംഭിച്ചത്. വെളള,കറുപ്പ്,ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ബലൂണുകള്‍ ആകാശത്തേക്ക് തുറന്നുവിട്ടതോടെ ഈകാഴ്ച കാണാന്‍ എത്തിയ ആയിരങ്ങള്‍ ആര്‍ത്തുവിളിച്ചു. എന്നാല്‍ ബലൂണുകള്‍ ആകാശത്തേക്ക് പറന്നുയര്‍ന്ന ശേഷമാണ് അവ വെറും ബലൂണുകളല്ലെന്നും അവയ്ക്കകത്ത് ബലൂണുകളെക്കാള്‍ മനോഹരമായ ഒരു ദൗത്യം ഉണ്ടായിരുന്നുവെന്ന കാര്യം ആളുകള്‍ അറിയുന്നത്. അബുദാബിയെ ഹരിതാഭമാക്കുക എന്ന ലക്ഷ്യമിട്ടാണ് ഇത്തരമൊരുപരിപാടി സംഘടിപ്പിച്ചത്. ഓരോ ബലൂണിലും നാടന്‍ മരങ്ങളും പൂക്കളായ ഗാഫ്,സമര്,മറ്റ് മരുഭൂ സസ്യങ്ങള്‍ എന്നിവയുടെയും 1000 വിത്തുകള്‍ അടങ്ങിയിരുന്നു. ആഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമാണകമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.