
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
കുവൈത്ത് സിറ്റി: വോട്ടുകള്‍ക്ക് പകരമായി സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തുവെന്ന കുറ്റത്തില്‍ കുവൈത്തിലെ മുന്‍ എംപി മജീദ് അല്മുതൈരിയെയും മറ്റുള്ളവരെയും കുവൈത്ത് അപ്പീല്‍ കോടതി രണ്ട് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. 2023 ജൂണ്‍ ആറിന് നടന്ന ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിനിടെ മജീദ് അല്മുതൈരിക്കും അനുയായികള്‍ക്കുമെതിരെ വോട്ട് കച്ചവട ആരോപണം ഉയര്‍ന്നിരുന്നു. കേസിനാസ്പദമായ കുറ്റകൃത്യങ്ങള്‍ കോടതിക്ക് മുമ്പില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. നീതിപൂര്‍വമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള കുവൈത്ത് സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് കോടതി വിധിയില്‍ പ്രകടമായതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഗുരുതരമായി പ്രതിചേര്‍ക്കപ്പെട്ട ഒരു പ്രതിക്ക് നാലു വര്‍ഷം തടവും മറ്റൊരു പ്രതിക്ക് 2,000 ദീനാര്‍ പിഴയും ചുമത്തിയിട്ടുണ്ട്. അഞ്ചാം മണ്ഡല തിരഞ്ഞെടുപ്പിനിടെയാണ് മജീദ് അല്മുതൈരിക്കുവേണ്ടി വോട്ടുകച്ചവടം നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും ഉള്‍പ്പെട്ട മുഴുവന്‍ പേരെയും ശിക്ഷിച്ചതായി നിയമ വൃത്തങ്ങള്‍അറിയിച്ചു.