
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ജിദ്ദ: മാനവിക മൂല്യങ്ങള്‍ തകര്‍ന്നു പോകാതെ സംരക്ഷിക്കുന്നതില്‍ സൗഹൃദങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ട് അഭിപ്രായപ്പെട്ടു. ജിദ്ദ ഷറഫിയ ലക്കി ദര്‍ബാറില്‍ എറണാകുളം ജില്ലാ കെഎംസിസി സൗഹദ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ മുസ്ലിംലീഗ് നേതാക്കള്‍ രൂപപ്പെടുത്തിയ സ്നേഹവും സാഹോദര്യവും മാതൃകാപരമാണ്. പ്രവാസലോകത്ത് കെഎംസിസിയും ഇക്കാര്യത്തില്‍ വലിയ സേവനങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിസിഡന്റ് റഷീദ് ചാമക്കാട്ട് അധ്യക്ഷനായി. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി വിപി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുറഹ്മാന് വെള്ളിമാട്കുന്ന്,ഇസ്മായീല്‍ മുണ്ടക്കുളം,സികെ റസാഖ് മാസ്റ്റര്‍,നസീര്‍ വാവക്കുഞ്ഞ്, ശിഹാബ് താമരക്കുളം, നാസര്‍ എടവനക്കാട്,നാസര്‍ മച്ചിങ്ങല്‍,ലത്തീഫ് മുസ്ലിയാരങ്ങാടി,അനസ് അരിമ്പ്രശ്ശേരി,അബ്ദു ല്കരീം മൗലവി തേന്‍കോട്,ഷബീറലി പല്ലാരിമംഗലം,സുബൈ ര്‍ മുട്ടം,ശിഹാബ് മുവാറ്റുപ്പുഴ,ഹിജാസ് പെരുമ്പാവൂര്‍, റസാഖ് കാഞ്ഞിരപ്പിള്ളി,നൗഷാദ് ആലപ്പുഴ പ്രസംഗിച്ചു. ‘നോര്‍ക്ക: പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം’ വിഷയത്തി ല്‍ അബ്ദുല്‍ കരീം കൂട്ടിലങ്ങാടിയും ‘പ്രവാസി ജീവിതം’ വിഷയത്തില്‍ സുലൈമാന്‍ അഹ്സനിയും ക്ലാസെടുത്തു.
കുട്ടികളുടെ ചിത്രരചന മത്സരം,സ്ത്രീകളുടെ മെഹന്തി മത്സരം,ഒപ്പന,സംഗീത വിരുന്ന് എന്നിവയും നടന്നു. അഷ്റഫ് മൗലവി കുറഞ്ഞിലക്കാട്,റഷീദ് ആലുവ,മുഹമ്മദ് അറക്കല്‍,അബ്ദുല്‍ ബാസിത്ത്, സിയാദ് ചെളിക്കണ്ടത്തില്‍, ഷിയാസ് കവലയില്‍,ഇര്‍ഷാദ് ചാത്തനാട്ട്,മുഹമ്മദ് ഷാ തേന്‍ങ്കോട് ആഷിഖ് സുലൈമാന്‍ നൈസാം സ്രാംബിക്കല്‍,ഹംസ അറക്കല്‍ നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ജാബിര്‍ മടിയൂര്‍ സ്വാഗതവും ട്രഷറര്‍ ഷാഫി ചൊവ്വര നന്ദിയുംപറഞ്ഞു.