
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സൗജന്യ സേവനവുമായി ദുബൈ കെഎംസിസി
ഗസ്സ: ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ അഞ്ച് ജീവനക്കാരെ ഇസ്രാഈല്‍ കൊലപ്പെടുത്തിയതില്‍ അല്‍ജസീറ അപലപിച്ചു. ഗസ്സ പിടിച്ചെടുക്കലും അധിനിവേശവും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള തീവ്രശ്രമമാണ് ഇതെന്ന് അല്‍ജസീറ വിശേഷിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രാഈല്‍ സൈന്യം ഏറ്റെടുത്തു. മാധ്യമപ്രവര്‍ത്തകരായ അനസ് അല്‍ഷെരീഫ്, മുഹമ്മദ് ഖ്രീഖ്, ക്യാമറാമാന്മാരായ ഇബ്രാഹിം സഹര്‍, മോമെന്‍ അലിവ, ഇവരുടെ സഹായി മുഹമ്മദ് നൗഫല്‍ എന്നിവര്രാണ്കാല്ലപ്പെട്ടു. ഹീനമായ സംഭവത്തില്‍ നാഷണല്‍ പ്രസ് ക്ലബ് അന്വേഷണം ആവശ്യപ്പെട്ടു. ഫ്രീഡം ഓഫ് ദി പ്രസ് ഫൗണ്ടേഷന് മാധ്യമങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്ന് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.