
യൂറോപ്പില്‍ സൈബര്‍ ആക്രമണം: വിമാനങ്ങളുടെ ചെക്ക് ഇന്‍ സംവിധാനത്തില്‍ കാലതാമസം
ഷാര്‍ജ: മിഡില്‍ ഈസ്റ്റിലെ റസ്റ്റോറന്റ്, ജ്യൂസ് വിപണന രംഗത്തെ പ്രമുഖരായ ജ്യൂസ് വേള്‍ഡിന്റ അഞ്ചാമത് ശാഖ ഇന്ന് ഷാര്‍ജയിലെ കിംഗ് ഫൈസലില്‍ തുറക്കുന്നു. ജ്യൂസ്, ബ്രോസ്റ്റഡ് ചിക്കന്‍, ശവര്‍മ എന്നിവയില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഗ്രൂപ്പ് ആയ ജ്യൂസ് വേള്‍ഡ്, യുഎഇയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ ഖാലീദ് അല്‍ ഖാസിമി പുതിയ ശാഖ ഉദ്ഘാടനം ചെയ്യും. പന്ത്രണ്ടു വര്‍ഷത്തെ വിജയകരമായ പ്രവര്ത്തനാനുഭവത്തിന് ശേഷമാണ് ജ്യൂസ് വേള്‍ഡ് ഷാര്‍ജയിലെ ഈ പുതിയ ശാഖ തുറക്കുന്നതെന്ന് ജ്യൂസ് വേള്‍ഡിന്റെ മാനേജിങ് പാര്‍ട്ണര്‍ മുഹമ്മദ് മെദുവില്‍ പറഞ്ഞു. വിശാലമായ മെനുവും മനോഹരമായ അന്തരീക്ഷവുമാണ് ഞങ്ങളുടെ പ്രത്യേകതയെന്നും പുതിയ സ്റ്റോറില്‍ മറ്റ് ശാഖകളില്‍ നിന്ന് വ്യത്യസ്തമായി ഇറ്റാലിയന്‍ പാസ്ത നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ഫ്രഷ് ജ്യൂസുകള്‍, ഫലൂദ, ബ്രോസ്റ്റഡ് ചിക്കന്‍, ശവര്‍മ, പാസ്ത, ബര്‍ഗര്‍, സാന്‍ഡ് വിച്ചുകള്‍, പോപ്പ്സിക്കിളുകള്‍ തുടങ്ങിയവയാണ് ജ്യൂസ് വേള്‍ഡില്‍ ലഭ്യമാകുന്നത്. 2013 ലാണ് ജ്യൂസ് വേള്‍ഡ് യുഎഇയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. യുഎഇയില്‍ കൂടുതല്‍ ശാഖകള്‍ തുറക്കുമെന്നും ഗ്രൂപ്പിന്റെ മറ്റൊരു സംരംഭമായ മന്തി വേള്‍ഡിന്റെ പ്രവര്‍ത്തനം യുഎഇയിലേക്ക് വ്യാപിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഷാര്‍ജയിലെ പുതിയ ജ്യൂസ് വേള്‍ഡ് ബ്രാഞ്ചില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാനേജിങ് പാര്‍ട്ട്ണര്‍ മുഹമ്മദ് മെദുവിനെ കൂടാതെ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ഷഹീന് യൂസഫ്, ഖലീല്‍ റഹ്മാന്, ജുനൈദ് മെദുല്, ഇഷാഖ് പികെ തുടങ്ങിയവര്‍ പങ്കെടുത്തു.