
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
ദുബൈ: കെഎംസിസി കൈപ്പമംഗലം മണ്ഡലം കമ്മിറ്റി ഒമ്പതിന് സംഘടിപ്പിക്കുന്ന കള്‍ച്ചര്‍ ഫെസ്റ്റ് 2കെ25ന്റെ പോസ്റ്റര്‍ പ്രകാശനം ദുബൈയിലെ പ്രമുഖ വ്യവസായി ബിസ്മി ഹോള്‍സെയില്‍ എംഡി ഹാരിസ് ബിസ്മി നിര്‍വഹിച്ചു. ഒമ്പതിന് രാവിലെ 10 മണിക്ക് ദുബൈ കെഎംസിസി അബുഹൈല്‍ ഓഡിറ്റോറിയത്തില്‍ താങ്ക് യൂ ശൈഖ ഹിന്ദ് കാമ്പയിനിന്റെ ഭാഗമായുള്ള ഹെര്‍ ഹൈനെസ് ശൈഖ ഹിന്ദ് അല്‍ മക്തൂം അപ്രിസിയേഷന്‍ ബൂത്ത് പ്രകാശനത്തോടെ കള്‍ച്ചറല്‍ ഫെസ്റ്റ് ആരംഭിക്കും.
അറബിക് കാലിഗ്രാഫി,ക്ലേ മോള്‍ഡിങ്,സ്റ്റോണ്‍ പെയിന്റിങ്,ഹെന്ന ഡിസൈന്‍ മത്സരങ്ങളും ഉച്ചക്ക് രണ്ടു മണിക്ക് ഷാജി കൈപ്പമംഗലം നേതൃത്വം നല്കുന്ന ക്വിസ് മത്സരവും നടക്കും. ക്വിസ് മത്സര വിജയിക്ക് സൗജന്യ ജോര്‍ജിയ വിനോദയാത്രാണ് സമ്മാനം. ദുബൈ കെഎംസിസി പ്രസിഡന്റ് ഡോ.അന്‍വര്‍ അമീന് കള്‍ച്ചറല്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ബഷീര്‍ തിക്കോടി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് ചാമക്കാലക്കും,ദുബൈ കെഎംസിസി കൈപ്പമംഗലം വനിതാ വിങ്ങിനുമുള്ള ആദരത്തില്‍ സൈനുദ്ദീന്‍ ഹോട്ട്പാക് ഉപഹാരം സമര്‍പിക്കും. മാസ്റ്റര്‍ മീഡിയ അവതരിപ്പിക്കുന്ന പാട്ടും പറച്ചിലും ദറജ ബദര്‍പള്ളി അവതരിപ്പിക്കുന്ന അറബിക് ഫ്യൂഷന്‍ ഡാന്‍സ് ദഫ്മുട്ടും മത്സര വിജയികള്‍ക്ക് സമ്മാനദാനവും നടക്കും. മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഹാറൂണ്‍ റഷീദ്,സെക്രട്ടറി പികെ ഷാഹുല്‍ ഹമീദ് മുഖ്യാതിഥിയാകും. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്,ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത്,ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര,ഷാര്‍ജ ജില്ലാ ജനറല്‍ സെക്രട്ടറി നസ്റുദ്ദീന്‍,വനിതാ കെഎംസിസി ഭാരവാഹികളായ റീന സലീം,സുഹറാബി മനാഫ് പങ്കെടുക്കും.
പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ കെഎംസിസി സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല,പ്രോഗ്രാം കമ്മറ്റി ചെയര്മാന് മുഹമ്മദ് ഗസ്നി,തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ പെരിഞ്ഞനം,സെക്രട്ടറി നൗഷാദ് ഇ ഡോട്ട്സ്,കയ്പമംഗലം കെഎംസിസി മണ്ഡലം പ്രസിഡന്റ് ഷറഫുദ്ദീന് ചാമക്കാല , ട്രഷറര്‍ ജലീല്‍,തൃശ്ശൂര്‍ ജില്ലാ വനിത വിങ് വൈസ് പ്രസിഡന്റ് നിസ നൗഷാദ്,മണ്ഡലം സെക്രട്ടറി സാജിത കബീര്‍,വൈസ് പ്രസിഡന്റ് ഹഫ്സത്ത് ബഷീര്‍,വൈസ് പ്രസിഡന്റ് റഹ്മത്ത് ഷറഫുദ്ദീന് പങ്കെടുത്തു.