
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: പുതുക്കി പണിത കടമേരി കാമിച്ചേരി ജുമാമസ്ജിദിന്റെ ഉദ്ഘാടനം 14ന് അസര്‍ നിസ്കാരത്തിന് നേതൃത്വം നല്കി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എം.ടി അബ്ദുല്ല മുസ്്ലിയാര്‍,കൊയ്യോട് ഉമര്‍ മുസ്്ലിയാര്‍,ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി,അഡ്വ.ഓണംപിള്ളി മുഹമ്മദ് ഫൈസി,സയ്യിദ് ത്വാഹാ തങ്ങള്‍,ഷാഫി പറമ്പില്‍ എംപി,കെ മുരളീധരന് തുടങ്ങിയവര്‍ പങ്കെടുക്കും.
പരിപാടിയുടെ മുന്നോടിയായി 11ന് മെഡിക്കല്‍ ക്യാമ്പ്,ബഹുജന സന്ദര്‍ശനം നടക്കും. 12ന് രാവിലെ 10 മണിക്ക് കുടുംബ സംഗമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മോട്ടിവേറ്റര്‍ സുലൈമാന്‍ മേല്‍പ്പത്തൂര്‍ സംസാരിക്കും. വൈകുന്നേരം അനുമോദന സദസും മജ്ലിസുന്നൂറും മതപ്രഭാഷണവും നടക്കും. 13ന് രാവിലെ 9 മണി മുതല്‍ നടക്കുന്ന ‘സ്ത്രീ വിരുന്നി’ല്‍ പാണക്കാട് സയ്യിദത്ത് സജ്ന ബീവി പങ്കെടുക്കും. ഉച്ചയ്ക്ക് മൂന്നു മണി മുതല്‍ കാമിയ ഗ്ലോബല്‍ കോണ്‍ഫറന്‍സ് നടക്കും ഡോ. ഇസ്മായീല്‍ മരുതേരി മുഖ്യപ്രഭാഷണം നടത്തും. പ്രവാസി ലോങ് ടൈം അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കാമിയ ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. പ്രവാസി ക്ഷേമ പദ്ധതികള്‍,നിക്ഷേപ പദ്ധതികള്‍,പ്രവാസി ഐഡി കാര്‍ഡ് വിതരണം എന്നിവ നടക്കും. സമ്മേളന നഗരിയില്‍ നോര്‍ക്ക, പ്രവാസി ക്ഷേമ നിധി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ ചേര്‍ക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് കാമിയ ഭാരവാഹികള്‍ അറിയിച്ചു. അയല്‍ പ്രദേശത്തെ പ്രവാസികള്‍ക്കും പ്രവാസി സെഷനില്‍ പങ്കെടുക്കാം. വൈകുന്നേരം സാംസ്കാരിക സമ്മേളനവും രാത്രി പ്രമുഖ കാഥികന് സുബൈര്‍ മാസ്റ്ററും സംഘവും അവതരിപ്പിക്കുന്ന ഇസ്ലാമിക കഥാ പ്രസംഗവും നടക്കും. പരിപാടികള്‍ വന്‍ വിജയമാക്കുന്നതിനും കാമിയ കോണ്‍ഫറന്‍സില്‍ പ്രതിനിധികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പ്രവാസി പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാമിയ ഭാരവാഹികള്‍അഭ്യര്‍ത്ഥിച്ചു.