
കോഴിക്കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ഷാര്‍ജ: കണിയാപുരം എംബിഎച്ച്എസ് പ്രവാസി കൂട്ടായ്മ ‘നാട്ടൊരുമ 2025’ അഞ്ചാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. പട്ടിണിയില്ലാത്ത ഗ്രാമം എന്ന മുദ്രാവാക്യം ഇത്തരം കൂട്ടായ്മകള്‍ ഏറ്റെടുക്കണമെന്നും വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്കിയാല് ഗ്രാമങ്ങളില്‍ വലിയ മുന്നേറ്റം സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. ചെയര്മാന് കരിച്ചാറ ഷാജി അധ്യക്ഷനായി. ഷാഫി പള്ളിപ്പുറം സ്വാഗതം പറഞ്ഞു. എംകെ നവാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ്,കെഡിഒ ചെയര്മാന് തോട്ടുങ്കര നൗഷാദ്,അബുദാബി മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഐജെ നസ്രി സംസാരിച്ചു.
കടയറ സവാദ്,അന്‍വര്‍ പെരുമാതുറ,അര്‍ഷദ് അബ്ദുല്‍ റഷീദ്,നൗഷാദ് കണിയാപുരം,നജീബ് തോട്ടുങ്കര,നജീം ഷാര്‍ജ,ഗോപന് പള്ളിപ്പുറം,മധു പള്ളിപ്പുറം,സുല്‍ഫി കണ്ടല്‍,മുജീബ് കൈപ്പള്ളി,സഫീര്‍ പള്ളിനട,മുജീബ് കുമ്മിന്‍സ് പ്രസംഗിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സും കരോക്കെ ഗാനമേളയും ക്വിസ് പ്രോഗ്രാമും അരങ്ങേറി. കാര്ത്തികേയന് കരിച്ചാറ അവതരിപ്പിച്ച ഏകാംഗ നാടകവും നിയാസും സംഘവും അവതരിപ്പിച്ച പരിപാടികളും ശ്രദ്ധേയമായി. റിന്‍സി വിനോദ് നന്ദി
പറഞ്ഞു.