
സംയമനം പാലിക്കണം: യുഎഇ
കുവൈത്ത് സിറ്റി : ഹ്രസ്വ സന്ദര്‍ശനത്തിന് കുവൈത്തില്‍ എത്തിയ മഞ്ചേരി മണ്ഡലം മുസ്്ലിംലീഗ് പ്രസിസന്റ് കണ്ണിയന്‍ അബൂബക്കറിന് മഞ്ചേരി മണ്ഡലം കെഎംസിസി കമ്മിറ്റി ഫഹാഹീല്‍ മെഡക്സ് ഹാളില്‍ സ്വീകരണം നല്കി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മഞ്ചേരി മണ്ഡലം കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ കരീം,നൗഷാദ് പാറമ്മല്‍ എന്നിവര്‍ക്ക് യാത്രയയപ്പും നല്കി. കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ പ്രസി അജമല്‍ ഉദ്ഘാടനം ചെയ്തു. കണ്ണിയന്‍ അബൂബക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ആക്ടിങ് പ്രസിഡന്റ് കമാല്‍ വിടിഎസ് അധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി മുജീബ് കോര്‍മത്ത് സ്വാഗതവും സെക്രട്ടറി അബ്ദുല്‍ നിസാര്‍ വാളങ്ങോടന്‍ നന്ദിയും പറഞ്ഞു. കണ്ണിയന്‍ അബൂബക്കറിന് കമാല്‍ വിടിഎസ് മൊമെന്റോ നല്കി. മെഡെക്സ് മെഡിക്കല്‍ കെയര്‍ ചെയര്മാന് മുഹമ്മദലി (ചെറിയാപ്പു),അബ്ദുറഹ്മാന് ഫൈസി പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ടി.മുഹമ്മദ് ശരീഫ്,ജില്ലാ കൗണ്‍സിലര്‍ പി.ടി ഷജീര്‍ പങ്കെടുത്തു.