
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
കണ്ണൂര്‍ ജില്ലാ റാക് കെഎംസിസി ‘ദിശ 2025’ നേതൃശില്പശാല സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് പാനൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മഹ്മൂദ് ഇരിക്കൂര്‍ അധ്യക്ഷനായി. പ്രവാസി ക്ഷേമത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തന രേഖക്ക് രൂപം നല്കി. കെഎംസിസിയുടെയും ഗവണ്മെന്റ് തലത്തിലുമുള്ള വിവിധ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചും അതിന്റെ ആവശ്യകതയെ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. ഇക്കാര്യത്തില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അയ്യൂബ് കോയക്കാന്‍ ആമുഖ ഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് നൗഫല്‍ അസ്അദി വളക്കൈ,ഫൈസല്‍ താണ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. സമാപന സെഷന് സംസ്ഥാന പ്രസിഡന്റ് റസാഖ് ചെനക്കല്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ താജുദ്ദീന് മര്‍ഹബ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ റഫീഖ് തലശ്ശേരി,ഇര്‍ഷാദ് കല്യാശ്ശേരി,സാലിഹ് ഇരിട്ടി,ഹാഷിര്‍ തളിപ്പറമ്പ്,ആസാദ് മുക്കണ്ണന്,ഇസ്മായീല്‍ പയ്യന്നൂര്‍,റിയാസ് കാട്ടുമാടം നേതൃത്വം നല്കി. ജില്ലാ ജനറല്‍ സെക്രട്ടറി അഫ്സല് മുണ്ടത്തോട് സ്വാഗതവും ട്രഷറര്‍ ഷാനിദ് ഉളിയില്‍ നന്ദിയും പറഞ്ഞു. അഷ്റഫ് ഖാസിമി മാണിയൂര്‍ പ്രാര്‍ത്ഥന നടത്തി.