
ഗസ്സയിലെ ഇസ്രാഈല്‍ നീക്കം: അറബ്-മുസ്ലിം രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. പോലീസ് ലാത്തി വീശി. പരാജയഭീതി മൂലം എസ്എഫ്ഐക്കാര്‍ യുഡിഎസ്എഫ് സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. അതിനിടെ യുഡിഎസ്എഫിന്റെ യുയുസി സ്ഥാനാര്‍ത്ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ട് പോയി. കൂടാതെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥികളിലൊരാള്‍ ബാലറ്റ് പേപ്പറുകളുമായി ഓടിയതായും പറയുന്നു. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് സംരക്ഷണം തേടാന്‍ കോടതി ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് എംഎസ്എഫ് കോടതിയെ സമീപിച്ചിരുന്നു. അതിനെ തുടര്‍ന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ സര്‍വകലാശാല അധികാരികള്‍ ഇതിന് തയ്യാറായില്ല. സംഘര്‍ഷം ഉണ്ടായ ശേഷമാണ് പോലീസ് എത്തിയത്. പ്രധാനമായും കെഎസ്യു, എംഎസ്എഫ് സ്ഥാനാര്‍ത്ഥികളെയും പ്രവര്‍ത്തകരെയും എസ്എഫ്ഐക്കാര്‍ വോട്ട് ചെയ്യാന്‍ സമ്മതിക്കാതെ തടയുകയും ഭീഷണി മുഴക്കി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. കോഴിക്കാട് സര്‍വകലാശാലയിലുണ്ടായ പരാജയം കണ്ണൂരില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് എസ്എഫ്ഐയുടെ ഗുണ്ടായിസം. പോലീസ് ലാത്തിവീശിയിട്ടും സംഘര്‍ഷത്തിന് അയവുണ്ടായില്ല. മണിക്കൂറുകളോളം സര്‍വകലാശാല മുറ്റം കലാപഭൂമിയായി മാറുകയായിരുന്നു. പോലീസ് ഏകപക്ഷീയമായാണ് പെരുമാറിയതെന്ന് യുഡിഎസ്എഫ് നേതാക്കള്‍ പറഞ്ഞു. പോലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സര്‍വകലാശാലകള്‍ നാഥനില്ലാ കളരിയാവുന്നതിന്റെ വ്യക്തമായ ചിത്രമാണ് കണ്ണൂരില്‍ ദൃശ്യമായത്. എസ്എഫ്ഐ ഗുണ്ടകള്‍ക്ക് അഴിഞ്ഞാടാനുള്ള അവസരമാണ് അധികാരികള്‍ ഇവിടെ ഒരുക്കിയിരുന്നത്.