
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ചത്തീസ്ഗഢ്: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുന്നുവെന്ന് ആരോപിച്ച് ചത്തീസ്ഗഢില്‍ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചു. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒമ്പത് ദിവസമായി ജയിലിലായിരുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റും ജാമ്യവുമായി ബന്ധപ്പെട്ട് യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സംഘങ്ങള്‍ ചത്തീസ്ഗഢില്‍ എത്തിയിരുന്നു. ജാമ്യാപേക്ഷയില്‍ അനുകൂല വിധി പ്രതീക്ഷിച്ച് കേരളത്തില്‍ നിന്നും നിരവധി നേതാക്കള്‍ ജയില്‍ പരിസരത്ത് ഉണ്ടായിരുന്നു. കേസ് ശക്തിപ്പെടുത്താനായി ചത്തീസ്ഗഢിലെ ബിജെപി സര്‍ക്കാര്‍ കേസ് എന്‍ഐഎക്ക് കൈമാറിയിരുന്നു. ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. വെള്ളിയാഴ്ച നല്കിയ ജാമ്യാപേക്ഷ പ്രോസിക്യൂഷന് എതിര്‍ത്തതോടെ കന്യാസ്തീകള്‍ ജയിലില്‍ തന്നെ തുടരുകയായിരുന്നു. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും കേസ് അട്ടിമറിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. പിന്നീട് ഇന്നലെ വീണ്ടും സമര്‍പിച്ച ജാമ്യാപേക്ഷയിലാണ് ഇപ്പോള്‍ ജാമ്യം നല്‍കിയത്.