
ഷാര്‍ജ വ്യവസായ മേഖലയില്‍ തീപിടിത്തം; വന്‍ നാശനഷ്ടം, ആളപായമില്ല
ദോഹ: കെഎംസിസി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗസ്റ്റ് ടോക്ക് ശ്രദ്ധേയമായി. കെഎംസിസി സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ആക്ടിങ് ചെയര്മാന് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലുക്മാനുല്‍ ഹകീം അധ്യക്ഷനായി. ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ മുന്‍ കണ്ണൂര്‍,കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട്,സിജി സീനിയര്‍ കരിയര്‍ കൗണ്‍സലറും മോട്ടിവേറ്ററുമായ നിസാര്‍ പെറുവാട് പ്രതിനിധികളുമായി സംവദിച്ചു.
വിദ്യാഭ്യാസം മാത്രമല്ല, സമൂഹത്തില്‍ പ്രതിഭകളും കഴിവുകളും സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ജീവിതത്തിലെ ഓരോ ഘട്ടത്തിലും പഠനം തുടരണമെന്നും ഡോ.ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി,അഡൈ്വസറി ബോര്‍ഡ് അംഗം സാദിഖ് പാക്യാര,ജില്ലാ നേതാക്കളായ സിദ്ദീഖ് മണിയന്‍പാറ,അലി ചേരൂര്‍,സഗീര്‍ ഇരിയ,മീഡിയ വിങ് ചെയര്മാന് അബ്ദുറഹ്മാന് എരിയാല്‍, ഹാരിസ് എരിയാല്‍,റസാഖ് കല്ലാട്ടി,സലാം ഹബീബി,മാക് അടൂര്‍,അന്‍വര്‍ പ്രസംഗിച്ചു. നാസര്‍ കൈതക്കാട് സ്വാഗതവും സമീര്‍ ഉടുമ്പുന്തല നന്ദിയും പറഞ്ഞു.