
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
അബുദാബി : കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി നടത്തുന്ന ‘കാസര്‍കോട് ഫെസ്റ്റ്’ ഏപ്രില്‍ 26ന് അബുദാബിയില്‍ നടക്കും. കാസര്‍ക്കോട്ടുകാരായ അബുദാബിക്കാരുടെ ഏറ്റവും വലിയ ഉത്സവമായിരിക്കും ‘കാസര്‍കോട് ഫെസ്റ്റ്’. വ്യത്യസ്ത കലാ,കായിക മത്സരങ്ങള്‍,സംസ്കാരിക സംഗമങ്ങള്‍,സംഘടനാ-മെഡിക്കല്‍ ക്യാമ്പുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. ജില്ലയിലെ പ്രമുഖ നേതാക്കളും സാംസ്കാരിക നായകരും പരിപാടിയില്‍ പങ്കെടുക്കും.
ഇതുസംബന്ധിച്ച യോഗം ഹനീഫ് പടിഞ്ഞാറമൂല ഉദ്ഘാടനം ചെയ്തു. അസീസ് അറാട്ടുകടവ് അധ്യക്ഷനായി. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഘതസംഘം കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാനായി ഹനീഫ് പടിഞ്ഞാറമൂലയെയും കണ്‍വീനറായി മുഹമ്മദ് ആലംപാടിയെയും ട്രഷറായി സമീര്‍ തായലങ്ങാടിയെയും തിരഞ്ഞെടുത്തു. നിസാര്‍ കല്ലങ്കൈ,ഹാരിസ് കുണ്ടാര്‍,അഷ്റഫ് ബദിയടുക്ക,ലത്തീഫ് കുദിങ്കില,സുലൈമാന്‍ കാനക്കോട്,ഹമീദ് മുട്ടത്തോടി,മുഹമ്മദ് അരമന,ബക്കര്‍ പൈക്ക എന്നിവര്‍ വൈസ് ചെയര്മാന്മാരാണ്.
കണ്‍വീനര്‍മാരായി നിസാര്‍ കാനാക്കോട്,ഫിറോസ് തളങ്കര,ഇര്ഫാന് ബെള്ളൂര്‍,ആസിഫ് അറന്തോട്,അബ്ദുറഹ്മാന് പാറ, അസീസ് ആലങ്കോള്‍,മുഹമ്മദ് തുരുത്തി,ഹനീഫ് മാര എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ സബ്കമ്മിറ്റി ഭാരവാഹികളായി ഷാഫി നാട്ടക്കല്,അഷറഫ് ഫാര്‍മസി,ഹൈദര്‍ കുടുപ്പംകുഴി,ജലീല്‍ മാന്യ,ആസിഫ് പടഌ അനസ് പള്ളത്തടുക്ക,രിഫായത്ത് പള്ളത്തില്‍,ബഷീര്‍ ബെളിഞ്ചം,ബഷീര്‍ മുള്ളേരിയ,ഹനീഫ് ഏരിയാല്‍,അബ്ദുല്ല നടുകുന്ന്,ഹനീഫ് ദുബൈ,ഷരീഫ് കാനക്കോട്,റിസ്വാന് ബേരിക്കെ, എന്‍എച്ച് അബ്ദുല്ല ബദിയടുക്ക, മുഷ്താഖ് പദാര്,ഖയ്യു കാസര്‍കോട്,നിസാം പള്ളത്തടുക്ക,സലീം ചൗക്കി,മഹ്റൂഫ് ബേവിഞ്ച,അച്ചു കടവത്ത്,ശംസുദ്ദീന്‍ പടിയത്തടുക്ക,കബീര്‍ ചെര്‍ക്കള,ഷരീഫ് ചെറുണി,നിയാസ് പദാര്,സഫ്വാന് കടവത്ത്,അസദുല്ല,സാദിഖ് നാട്ടക്കല്, അബ്ദുല്ല നടുവീട്,ശിഹാബ് മധൂര്‍,അദ്ലു ഹാപ്പി,കാദര്‍ നാട്ടക്കല്,ഉമ്മര്‍ ശുക്രിയ,അബ്ദുല്ല ബെള്ളൂര്‍,ഖാദര്‍ കുണ്ടാര്‍, സാജിദ് കോളി,നൗഷാദ് എസി,ഉമ്മര്‍ ബെള്ളൂര്‍, ഹക്കീം ചൗക്കി,സമീര്‍ പൈക്ക, താജുദ്ദീന് മുള്ളേരിയ,റഫീഖ് കുണ്ടാര്‍,ഷരീഫ് പള്ളപ്പാടി എന്നിവരെയും യോഗം തിരഞ്ഞെടുത്തു. അഷ്റഫ് ആദൂ ര്‍ സ്വാഗതവും ബദ്റുദ്ദീ ന് ബെല്ത്ത നന്ദിയും പറഞ്ഞു.