
സെന്‍ട്രല്‍ പോയിന്റില്‍ നിന്നും ലൈഫ് ഫാര്‍മസിയിലേക്ക് നേരിട്ട് മെട്രോ
ഷാര്‍ജ: അവധി കഴിഞ്ഞ് നാല് ദിവസം മുമ്പ് യുഎഇയിലേക്ക് തിരിച്ചെത്തിയ കാസര്‍ക്കോട് പള്ളിക്കര സ്വദേശി നിര്യാതനായി. ഉമ്മുല്‍ ഖുവൈനില്‍ അല്‍ അബീര്‍ ഫുഡ് ഇന്‍ഡസ്ട്രീസ് കമ്പനി ജീവനക്കാരനായ പള്ളിക്കര മവ്വല്‍ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകന് മുനീര്‍ (48) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഉച്ചക്ക് ജോലി സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുതുതായി പണിത വീടിന്റെ ഗൃഹ പ്രവേശനം കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയതാണ് മുനീര്‍. മാതാവ്: ഫാത്വിമ. ഭാര്യ: അനീസ. മക്കള്‍: മുബഷിര്‍, സഅല, മുഹമ്മദ്, സാസിന് (വിദ്യാര്‍ത്ഥികള്‍). സഹോദരന്മാര്: സൈനുദ്ദീന്‍, സാജിദ, റംല, ഖൈറുന്നിസ, ആരിഫ, കദീജ. ഉമ്മുല്‍ ഖുവൈന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.