യുഎഇ സന്ദര്‍ശനത്തിനെത്തിയ ഫ്രഞ്ച് പ്രസിഡന്റിനെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സ്വീകരിച്ചു

ദുബൈ: യുഎഇ ഉള്‍പ്പെടെയുള്ള വിദേശ നാടുകളില്‍ കഴിയുന്ന പ്രവാസികള്‍ നാട്ടില്‍ നേരിട്ട് സാന്നിധ്യമില്ലാതിരുന്നിട്ടും, ജനാധിപത്യത്തോടും മതേതര മൂല്യങ്ങളോടുമുള്ള പ്രതിബദ്ധത കൈവിടാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ ഊര്‍ജ്ജം നല്‍കിയതായി ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി ഇടപെടല്‍ നടത്തിയും ജനാധിപത്യ പ്രസ്ഥാനങ്ങളെ വിജയിപ്പിക്കാന്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഇതിനുള്ള തെളിവാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഉജ്വല വിജയം പ്രവാസികളോടുള്ള കേരളം സര്‍ക്കാരിന്റെ സമീപനത്തിന്നന് എതിരെയുള്ള വിധിയെഴുത്ത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നാട്ടില്‍ പോയി ശക്തമായ പ്രവര്‍ത്തനം കാഴ്ച വെച്ച വ്യവസായ പ്രമുഖരെയും കെഎംസിസി നേതാക്കളെയും ദുബൈ കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റി അഭിനന്ദിച്ചു. ദുബൈ വെല്‍ഫിറ്റ് മനാറില്‍ ചേര്‍ന്ന യോഗത്തില്‍ ദുബൈ കെഎംസിസി കാസറഗോഡ് മുനിസിപ്പല്‍ ആക്ടിങ് പ്രസിഡന്റ് അന്‍വര്‍ സാജിദ് അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി സര്‍ഫ്രാസ് പട്ടേല്‍ സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ വ്യവസായി സമീര്‍ ബെസ്റ്റ് ഗോള്ഡിന്ന് മുനിസിപ്പല്‍ കമ്മിറ്റിയുടെ സ്നേഹാദരവ് യഹ്യ തളങ്കരയും, യഹ്യ തളങ്കരക്കുള്ള സ്നേഹാദരവ് സലാം കന്യാപ്പാടിയും ഷാള്‍ അണിയിച്ചു കൊണ്ട് നിര്‍വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര് മേല്‍പറമ്പ്, ട്രഷറര്‍ ഡോ. ഇസ്മായില്‍, മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ജില്ലാ സെക്രട്ടറി ഫൈസല്‍ മൊഹ്സിന്‍ തളങ്കര, മണ്ഡലം ഭാരവാഹികളായ മുനീഫ് ബദിയടുക്ക, സിനാന് തൊട്ടാന്‍, ഷുഹൈല്‍ കോപ്പ, തല്ഹത് തളങ്കര, എംഎസ്എഫ് പ്രസിഡന്റ് സജീദ് ബെദിര, മുനിസിപ്പല്‍ കെഎംസിസി ഭാരവാഹികളായ തസ്ലീം ബെല്‍കാട്, മുഹമ്മദ് കാസിയാരകം, ഹനീഫ് തായല്‍, സലാം ബെദിര കാമില്‍ ബാങ്കോട്, ജാഫര്‍ കുന്നില്‍, മിര്‍സാദ് പൂരണം, അമീന് പള്ളികാല്, റഫീഖ് എരിയല്‍, ഹനീഫ് നെല്ലിക്കുന്ന്, സഫാന്‍ തൊട്ടാന്‍, ഹാരിസ് കച്ചേരി, സമീല്‍ കൊറക്കോട,് അസ്ലം ഗസാലി, സാജിദ് ഫസല്‍, നിസാര്‍ പള്ളികാല്, സത്താര്‍ ആലംപാടി, ആഷിക് പള്ളം, സാജിദ് ഒ എ, കാദര്‍ ബാങ്കോട്, യാസിര്‍ തെരുവത് തുടങ്ങിയവര്‍ സംബന്ധിച്ചു. ഷിഫാസ് പട്ടേല്‍ പ്രാര്‍ത്ഥനയും ഗഫൂര്‍ ഊദ് നന്ദിയും പറഞ്ഞു.