
സിറാജുല്‍ ഇസ്ലാം ബാലുശ്ശേരിയുടെ ഖുര്‍ആന്‍ പഠന പരമ്പര
അബുദാബി: കെസിഎഫ് യുഎഇ ആറാമത് നാഷണല്‍ ‘പ്രതിഭോത്സവ 25’ അബുദാബിയിലെ ഷാംഖയില്‍ സമാപിച്ചു. വിവിധ എമിറേറ്റുകളിലെ എട്ടു മേഖലകളില്‍ നിന്നായി 300ല്‍ പരം പ്രതിഭകള്‍ 90 ഇനങ്ങളില്‍ മാറ്റുരച്ചു. 399 പോയി ന്റ് നേടി അബുദാബി മേഖല തുടര്‍ച്ചയായി രണ്ടാം തവണയും ചാമ്പ്യന്മാരായി. 356 പോയിന്റ് നേടി ദുബൈ സൗത്ത് മേഖല രണ്ടാം സ്ഥാനവും 325 പോയിന്റ് നേടി ദുബൈ നോര്‍ത്ത് മൂന്നാം സ്ഥാനവും നേടി. കര്‍ണാടകയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യം അടയാളപ്പെടുത്തിയ പരിപാടി പ്രതിഭകളുടെ മഹോത്സവമായി മാറി.
മഹിളകള്‍ക്ക് പ്രത്യേകമായി സംഘടിപ്പിച്ച കുക്കറി മത്സരം,ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ് മത്സരം എന്നിവ ഫെസ്റ്റിവലിന്റെ ആകര്‍ഷകമായി. ഈ മത്സരങ്ങള്‍ വനിതകള്‍ക്ക് അവരുടെ പ്രതിഭ തെളിയിക്കാനുള്ള വേദിയായിരുന്നു. സമാപന ചടങ്ങ് കെസിഎഫ് ഇന്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് പിഎംഎച്ച് ഈശ്വരമംഗലം ഉദ്ഘാടനം ചെയ്തു. സയ്യിദ് താഹ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഇബ്രാഹീം സഖാഫി അധ്യക്ഷനായി. കെസിഎഫ് യുഎഇയുടെ ഒന്നാമത് ‘കെസിഎഫ് ബിസിനസ് എക്സലന്‍സി അവാര്‍ഡ്’ പ്രമുഖ ഇന്ത്യന്‍ വ്യവസായി ബനിയാസ് സ്പൈക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ അബ്ദുറഹ്മാന് ഹാജി കുറ്റൂരിന് സമര്‍പിച്ചു. ബിസിനസ് രംഗത്ത് അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍ക്ക് പുറമെ വിദ്യാഭ്യാസ,പ്രവര്‍ത്തന രംഗത്തും ജീവകാരുണ്യ മേഖലകളിലും അദ്ദേഹം ചെയ്ത സേവനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍ (സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഇഖ്ബാല്‍ സിദ്ദക്കട്ടെ എന്നിവരെയും ആദരിച്ചു. ഹിദായത്ത് അദ്ദൂര്‍(ബ്യാരി ചേംബര്‍ ഓഫ് കൊമേഴ്സ്),അഷ്റഫ് ഷാ മന്തൂര്,ഹമീദ് സഅദി ഈശ്വരമംഗലം,സൈനുദ്ദീന്‍ ഹാജി ബെല്ലാരെ,കെഎച്ച് ലത്തീഫ് കക്കിഞ്ചെ, ഐസിഎഫ് നേതാക്കളായ ഹംസ അഹ്സനി വയനാട്,ലത്തീഫ് ഹാജി മാട്ടൂല്‍,അയ്യൂബ് കല്പകഞ്ചേരി തുടങ്ങി നിരവധി കലാ,സാംസ്കാരിക,ബിസിനസ് രംഗത്തെ പ്രമുഖരും കെസിഎഫ് നേതാക്കളും പങ്കെടുത്തു. ബ്രൈറ്റ് ഇബ്രാഹീം സ്വാഗതവും ഹകീം തുര്‍ക്കളികെ നന്ദിയും പറഞ്ഞു.