
ഷബാബ് അല്‍ അഹ്ലിക്ക് യുഎഇ പ്രസിഡന്റ്സ് കപ്പ്
ഭാഗ്യം തേടിയെത്തിയത് രണ്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍
അബുദാബി: ബിഗ് ടിക്കറ്റ് സമ്മാനം നേടുക എന്ന രണ്ടു പതിറ്റാണ്ട് നീണ്ട മലയാളിയുടെ സ്വപ്നത്തിന് ഒടുവില്‍ സാക്ഷാത്കാരം. 68 കാരനായ ശിവാനന്ദന് രാമഭദ്രനാണ് ബിഗ് ടിക്കറ്റ് സീരീസ് 274ന്റെ നറുക്കെടുപ്പില്‍ 1,50,000 ദിര്‍ഹം ക്യാഷ് പ്രൈസ് നേടിയിട്ടുണ്ട്. 1986 മുതല്‍ അബുദാബിയില്‍ താമസിക്കുന്ന ശിവാനന്ദന് ഏകദേശം 20 വര്‍ഷമായി അബുദാബി വിമാനത്താവളത്തില്‍ നിന്ന് ടിക്കറ്റെടുക്കുന്നുണ്ട്. ‘ഇതാദ്യമായാണ് ഞാന്‍ വിജയിക്കുന്നത്. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ എനിക്ക് കഴിയുന്നില്ല. രണ്ടു പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് കന്നി സമ്മാനമായി ഒന്നര ലക്ഷം ദിര്‍ഹം കൈകളിലെത്തുന്നത്’: ശിവാനന്ദന് പറഞ്ഞു.
സാധാരണ ടിക്കറ്റ് വാങ്ങിയ ശേഷം പിന്നീട് ഓണ്‍ലൈനില്‍ ഫലം പരിശോധിക്കാറില്ലെന്നും എന്നാല്‍ ഇത്തവണ എന്തോ മനസ് വല്ലാതെ നിര്‍ബന്ധിച്ചപ്പോഴാണ് ഫലം നോക്കിയതെന്നും വിജയികളുടെ കൂട്ടത്തില്‍ തന്റെ പേര് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുവെന്നും ശിവാനന്ദന് പറഞ്ഞു.