
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റര്‍ മെഹ്ഫില്‍ മീറ്റ് സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ അറക്കല്‍ പാലസില്‍ നടന്ന പരിപാടിയില്‍ വ്യവസായ രംഗത്തെ പ്രമുഖര്‍,മാധ്യമ പ്രവര്‍ത്തകര്‍,കലാകാരന്മാര് പങ്കെടുത്തു. ദുബൈ ചാപ്റ്റര്‍ രക്ഷാധികാരി ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീര്‍ ബെല്ലോ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഒബിഎം ഷാജി കാസര്‍കോട് വിഷയാവതരണം നടത്തി. പ്രവാസികളായ മാപ്പിളകലാ രംഗത്തെ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കാനും മാപ്പിളപ്പാട്ട്,ഒപ്പന,കൈമുട്ട് കളി,കോല്‍ക്കളി,ദഫ്മുട്ട്,അറബനമുട്ട്,വട്ടപ്പാട്ട് തുടങ്ങിയ കലകളെ പരിശീലിപ്പിക്കാനും അക്കാദമി വേദിയൊരുക്കുമെന്ന് ഷാജി പറഞ്ഞു.
മലപ്പുറം ജില്ലാ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സറീന ഹസീബ്,സാഹിത്യകാരന് ബഷീര്‍ തിക്കോടി,രാജന് കൊളാവിപ്പാലം പ്രസംഗിച്ചു. ഐപിഎ ചെയര്മാന് റിയാസ് കില്ട്ടന്,മാനുക്കുട്ടി കലിമ,ഹകീം വാഴക്കാല്‍,ഹാരിസ് കോസ്മോസ്,ചാക്കോ ഊളക്കാടന്‍,ഷമീം അല്‍നഹ്ദ സെന്റര്‍,അസ്കര്‍ പട്ടാമ്പി,നദീര്‍ കൊയിലാണ്ടി,ശാക്കിര്‍ യുണീക് എജ്യൂക്കേഷന്‍,അന്സിഫ് ആതവനാട്,നൗഷാദ് അന്തിക്കോട്,അഡ്വ.ഷറഫുദ്ദീന്,സിറാജ് ആസ്റ്റര്‍,അസീസ് മണമ്മല്‍ എടരിക്കോട്,മാധ്യമ പ്രതിനിധികളായ സാദിഖ് കാവില്‍,ജമാല്‍ പങ്കെടുത്തു. കഴിഞ്ഞ മൂന്നു മാസമായി യു.എ.ഇ. പ്രവാസികള്‍ക്കായി കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റര്‍ നടത്തി വരുന്ന ‘പാട്ടും പാട്ടറിവും’ സൗജന്യ മാപ്പിളപ്പാട്ട് പരിശീലനത്തില്‍ പങ്കെടുത്തവരുടെ പരീക്ഷ ഉടന്‍ നടക്കും.
സമീര്‍ കോട്ടക്കല്‍,ഹുസൈനാര് എടച്ചാക്കൈ,ഹസീന മഹ്മൂദ്,അന്‍സിയ അനസ്,സജീര്‍ വിലാദപുരം,റിയാസ് ഹിഖ്മ,സിറാജ് കോടിക്കല്‍ എന്നിവര്‍ സംഗീത വിരുന്നൊരുക്കി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ യാസ്ക് ഹസന്,മീഡിയ വിങ് കണ്‍വീനര്‍ മുനീര്‍ നൊച്ചാട്,ഭാരവാഹികളായ നിസാര്‍ കളത്തില്‍,സഹീര്‍ വെങ്ങളം നേതൃത്വം നല്കി. ഓര്‍ഗനൈസിങ് സെക്രട്ടറി മിസ്ഹബ് പടന്ന സ്വാഗതവും ട്രഷറര്‍ ഷംസുദ്ദീന് പെരുമ്പട്ട നന്ദിയും പറഞ്ഞു.