
ഷബാബ് അല്‍ അഹ്ലിക്ക് യുഎഇ പ്രസിഡന്റ്സ് കപ്പ്
അബുദാബി: എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണയും ഗള്‍ഫിലെ കുട്ടികള്‍ മികച്ച വിജയം കരസ്ഥമാക്കി. കേരളത്തിലെ പരീക്ഷ സെന്ററുകളേക്കാള്‍ എക്കാലവും മികച്ച വിജയം നേടിത്തരുന്ന സ്കൂളുകളും കുട്ടികളും ഗള്‍ഫില്‍ തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്ന തരത്തിലാണ് ഇക്കുറിയും പരീക്ഷാഫലം പുറത്തുവന്നത്. പാഠ്യേതര വിഷയങ്ങളും ഗ്രേസ് മാര്‍ക്കും ഇല്ലാതെയാണ് മുന്‍കാലങ്ങളിലും ഗള്‍ഫിലെ കുട്ടികള്‍ മിന്നുന്ന വിജയം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യക്ക് പുറത്ത് എസ്എസ്എല്‍സി പരീക്ഷാ സെന്ററുള്ള ഏകരാജ്യം യുഎഇയാണ്. അബുദാബി,ദുബൈ, ഷാര്‍ജ,റാസല്‍ഖൈമ,ഫുജൈറ,ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലെ ഏഴു സെന്ററുകളിലായി 681 കുട്ടികളാണ് പരീക്ഷയെഴുതിയത്. 366 ആണ്‍കുട്ടികളും 315 പെണ്‍കുട്ടികളുമാണ് പത്താംക്ലാസിന്റെ കടമ്പ കടക്കാന്‍ പരീക്ഷാ ഹാളുകളിലെത്തിയത്. ഇവരില്‍ 672 പേരും വിജയിച്ചു. ഒമ്പത് പേര്‍ക്ക് വിജയം കൈവരിക്കാനായില്ല. വിജയിച്ചവരില്‍ 94 പേര് എല്ലാ വിഷയങ്ങളിലും ഫുള്‍ എപ്ലസ്് നേടി മികച്ച വിജയം കരസ്ഥമാക്കി.
അബുദാബി മോഡല്‍ സ്കൂള്‍
ഇക്കുറിയും ഏറ്റവും കൂടുതല്‍ പേര് പരീക്ഷയെഴുതിയത് അബുദാബി മോഡല്‍ സ്കൂളിലാണ്. 189 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിച്ചു. 62 പേര് ഫുള്‍ എപ്ലസ് നേടിയാണ് തങ്ങളുടെ പഠന മിടുക്ക് തെളിയിച്ചത്.
ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍
ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 132 പേരില്‍ 131 പേരും പാസായി. ഒരാള്‍ പരാജയപ്പെട്ടു. ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 119 പേരില്‍ 114 പേര് പാസായി. അഞ്ചുപേര്‍ക്ക് വിജയിക്കാനായില്ല.
ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍
ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ അമ്പത് പേരാണ് പരീക്ഷയെഴുതിയത്. മുഴുവന്‍പേരും പാസായി. ആറുപേര്‍ ഫുള്‍ എപ്ലസ് നേടി.
റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ ഹൈസ്കൂള്‍
റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ ഹൈസ്കൂളില്‍ പരീക്ഷയെഴുതിയ 59 പേരില്‍ രണ്ടുപേര്‍ക്ക്് പരാജയമായിരുന്നു ഫലം. ബാക്കിയുള്ള 57 പേരും വിജയിച്ചു. ഒരാള്‍ ഫുള്‍ എപ്ലസ് നേടി.
ഉമ്മുല്‍ ഖുവൈന്‍ ദി ഇംഗ്ലീഷ് സ്കൂള്‍
ഉമ്മുല്‍ ഖുവൈന്‍ ദി ഇംഗ്ലീഷ് സ്കൂളില്‍ ഈ വര്‍ഷം 41 പേര് പരീക്ഷയെഴുതുകയും ഒരാളൊഴികെ മറ്റുള്ളവരെല്ലാം പാസാവുകയും ചെയ്തു.
ഫുജൈറ ഇന്ത്യന്‍ സ്കൂള്‍
ഫുജൈറ ഇന്ത്യന്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 89 പേരും വിജയിച്ചു. 12 പേര് ഫുള്‍ എപ്ലസ് നേടിയാണ് വിജയിച്ചത്.