
കൊല്ലം സ്വദേശി അബുദാബിയില് നിര്യാതനായി
അബുദാബി: ഗള്ഫ് ചന്ദ്രിക ഒന്നാം വാര്ഷിക ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ ഇവന്റ് ‘ദ കേരള വൈബ്’ വമ്പിച്ച വിജയമാക്കാന് അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികളും ജില്ലകളുടെ പ്രധാന ഭാരവാഹികളും പങ്കെടുത്ത യോഗത്തില് കേരള വൈബ് ചരിത്രസംഭവമാക്കാന് പദ്ധതികള് ആവിഷ്കരിച്ചു. ഒക്ടോബര് 3, 4, 5 തിയ്യതികളില് അബുദാബി ഇന്ത്യന് ഇസ്ലാമിക് സെന്ററില് നടക്കുന്ന ഇവന്റില് വൈവിധ്യമാര്ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മെഗാ ഇവന്റുമായി ബന്ധപ്പെട്ട് തയ്യാറാക്കിയിട്ടുള്ള സബ്സ്ക്രൈബേഴ്സ് കൂപ്പണ് എക്സിക്യൂട്ടീവ് യോഗത്തില് വിവിധ ജില്ലാ ഭാരവാഹികള് ഏറ്റുവാങ്ങി. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും കൂപ്പണ് വിതരണം സജീവമായി നടന്നുവരുന്നു. യോഗത്തില് അബുദാബി കെഎംസിസി പ്രസിഡന്റ് ഷൂക്കൂറലി കല്ലുങ്ങല് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര് പി.കെ അഹമ്മദ് ബല്ലാകടപ്പുറം, വൈസ് പ്രസിഡന്റുമാരായ അഷ്റഫ് പൊന്നാനി, ഹംസ നടുവില്, ജില്ലാ മേഖലാ ഭാരവാഹികളായ ഉമ്പുഹാജി കാസര്ക്കോട്, കെ.മുഹമ്മദ് സാദിഖ് കണ്ണൂര്, അസീസ് കാളിയാടന് മലപ്പുറം, ഷിഹാബ് കരിമ്പനോത്ത് പാലക്കാട്, നിഷാദ് വയനാട്, അന്വര് തൃശൂര്, റസല് ഇടുക്കി, പി.ജെ ഫൈസല് പത്തനംതിട്ട, ഇസ്ഹാഖ് നദ്വി കോട്ടയം, വിഷ്ണുദാസ് ആലപ്പുഴ, സമീര് കൊല്ലം, ഷെഹിന് തിരുവനന്തപുരം, അനീസ് പെരുഞ്ചേരി, ആഷിക് പുതുപ്പറമ്പ് സംസാരിച്ചു. സംസ്ഥാന ആക്ടിംഗ് ജനറല് സെക്രട്ടറി അബ്ദുല്ഖാദര് ഒളവട്ടൂര് സ്വാഗതവും സെക്രട്ടറി ഇ.ടി.എം സുനീര് നന്ദിയും പറഞ്ഞു. സംസ്ഥാന ഭാവവാഹികളായ റഷീദ് പട്ടാമ്പി, കോയ തിരുവത്ര, സാബിര് മാട്ടൂല്, ഷറഫുദ്ദീന് കുപ്പം, ഹംസഹാജി പാറയില്, മൊയ്തുട്ടി വേളേരി, ഷാനവാസ് പുളിക്കല്, ജില്ലാ ഭാരവാഹികളായ ഹംസക്കോയ, ഇസ്ഹാഖ് കുപ്പം കണ്ണൂര്, അഷ്റഫലി പുതുക്കുടി മലപ്പുറം, ഉനൈസ് പാലക്കാട്, ജലാലുദ്ദീന് തൃശൂര്, ഹാഷിം മേപ്പുറത്ത്, റിയാസ് കൊല്ലം, അസ്ഹര് കൊല്ലം സന്നിഹിതരായിരുന്നു.